സികെ നായിഡു ട്രോഫി; കേരളത്തിനെതിരെ വിദർഭയ്ക്ക് മികച്ച തുടക്കം

നാല് വിക്കറ്റിന് 285 റൺസ്
CK Nayudu Trophy
അർജുൻ ആർ നായർ, CK Nayudu Trophyx
Updated on: 
1 min read

നാഗ്പൂർ: 23 വയസിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റിന് 285 റൺസെന്ന നിലയിൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിദർഭയ്ക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ വേദാന്ത് ദിഘാതയെ പുറത്താക്കി അഭിജിത് പ്രവീണാണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചത്.

എന്നാൽ തുടർന്നങ്ങോട്ട് കളിയുടെ നിയന്ത്രണം വിദർഭയുടെ ബാറ്റർമാർ ഏറ്റെടുത്തു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നീൽ അഥാലെയും ശ്രീ ചൗധരിയും ചേർന്ന് 174 റൺസ് കൂട്ടിച്ചേർത്തു. 94 റൺസെടുത്ത നീൽ അഥാലെ അർജുൻ വേണുഗോപാലിന്റെ പന്തിൽ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. 93 റൺസെടുത്ത ശ്രീ ചൗധരി അർജുൻ ആർ. നായരുടെ പന്തിൽ ക്ലീൻ ബൗൾഡായി.

CK Nayudu Trophy
കേരളത്തെ വിറപ്പിച്ച് മുഹമ്മദ് ഷമി; രഞ്ജിയിൽ ബാറ്റിങ് തകർച്ച

തുടർന്നെത്തിയ വിദർഭ ക്യാപ്റ്റൻ ജഗ്ജോത് സസൻ 18 റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങി. 19 റൺസെടുത്ത വരുൺ ബിഷ്ഠ് അർജുൻ ആർ നായരുടെ പന്തിൽ പുറത്തായി. കളി നിർത്തുമ്പോൾ 54 റൺസോടെ മുഹമ്മദ് ഫയാസ് ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി അർജുൻ ആർ നായർ രണ്ടും അഭിജിത് പ്രവീണും അർജുൻ വേണുഗോപാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

CK Nayudu Trophy
സിക്കിമിനെ 94ൽ ഓൾ ഔട്ടാക്കി കേരളം! വിജയത്തുടക്കം
CK Nayudu Trophy
സ്മൃതി മന്ധാനയ്ക്ക് ഒന്നാം റാങ്ക് നഷ്ടം
Summary

CK Nayudu Trophy: Vidarbha Take Control With Great Start vs Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com