pocso arrest kerala SM.COM
Palakkad

പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പൂജ, പെണ്‍സുഹൃത്തിന്റെ മകളായ 16 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പെണ്‍സുഹൃത്തിന്റെ 16 വയസ്സുള്ള മകളാണ് പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

പാലക്കാട്: പ്രേതബാധയുണ്ടെന്ന പേരില്‍ കുടുംബത്തിന്റെ വിശ്വാസം ദുരുപയോഗം ചെയ്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശിയെ പാലക്കാട് ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂര്‍ വാഴയില്‍ വീട്ടില്‍ എം സിറാജാണ് അറസ്റ്റിലായത്.

പെണ്‍സുഹൃത്തിന്റെ 16 വയസ്സുള്ള മകളാണ് പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. കുറച്ചുനാളുകള്‍ക്ക് മുമ്പ് ചിറ്റൂരിലെത്തിയ പ്രതി, പെണ്‍കുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയും തുടര്‍ന്ന് കുട്ടിക്ക് പ്രേതബാധയുണ്ടെന്നും അത് മാറ്റിയില്ലെങ്കില്‍ ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാമെന്നും വിശ്വസിപ്പിച്ചെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതിന്റെ ഭാഗമായി പൂജ നടത്തണമെന്ന പേരില്‍ യുവതിയെയും മകളെയും കുട്ടിയുടെ സഹോദരനെയും പ്രതി ഒരു ഫാമിലേക്ക് വിളിച്ചുവരുത്തി. ചടങ്ങിന്റെ ഭാഗമായി പെണ്‍കുട്ടിയെ മാത്രം പ്രത്യേകം ഒരു മുറിയിലേക്ക് കൊണ്ടുപോകുകയും അമ്മയോടും സഹോദരനോടും മറ്റൊരു മുറിയില്‍ കാത്തിരിക്കാനും ആവശ്യപ്പെടുകയുമായിരുന്നു.

മുറിക്കുള്ളില്‍വെച്ച് പ്രതി ലൈംഗികാതിക്രമത്തിന് ശ്രമിച്ചതോടെ പെണ്‍കുട്ടി ബഹളംവെച്ചു. ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ എത്തുകയും പിന്നീട് ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് സിറാജിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചിറ്റൂര്‍ പൊലീസ് അറിയിച്ചു.

A man allegedly sexually assaulted his female friend's 16-year-old daughter under the pretext of performing special rituals (pooja) to drive away "evil spirits" or hauntings from her house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?; സംവിധാനങ്ങള്‍ സമ്പൂര്‍ണ പരാജയം; പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം: സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി; 'ഞങ്ങളുടെ സമയം കളയരുത്' എന്ന് ചീഫ് ജസ്റ്റിസ്

വില 8.75 ലക്ഷം രൂപ; സിട്രോണ്‍ ബസാള്‍ട്ട് എക്‌സ് കംഫര്‍ട്ട് എഡിഷന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

'പൃഥ്വിയുടെ ഗതി എന്താണെന്നു അച്ഛനോട് ചോദിച്ചാല്‍ മതി, ലാലേട്ടന്റെ വില കളഞ്ഞു'; വിസ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണം

'വഖഫ് കേന്ദ്ര നിയമം, അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്; കഴിഞ്ഞ സർക്കാരും ഇത് സമ്മതിച്ചിരുന്നു'