2003ല്‍ ജവഗല്‍ ശ്രീനാഥ്, 2026ല്‍ ഗുര്‍നൂര്‍ ബ്രാര്‍; ഇന്ത്യന്‍ പേസര്‍ക്ക് നേട്ടം!

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച്
Gurnoor Brar wicket celebration
Gurnoor Brarx
Updated on: 
1 min read

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് പേസര്‍ ഗുര്‍നൂര്‍ ബ്രാറിന്റെ മിന്നും ബൗളിങാണ്. താരം 10 ഓവറില്‍ 2 മെയ്ഡന്‍ അടക്കം 30 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. കളിയിലെ താരമായതും ഗുര്‍നൂര്‍ തന്നെ.

ഇതോടെ താരം ഒരു എലീറ്റ് ക്ലബിലുമെത്തി. ന്യൂസിലന്‍ഡ് മണ്ണില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഏകദിന ബൗളിങ് ഫിഗര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇതിഹാസ പേസര്‍ ജവഗല്‍ ശ്രീനാഥിന്റെ പേരിലാണ് കിവി മണ്ണിലെ ഇന്ത്യന്‍ പേസറുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോര്‍ഡ്. 2003ല്‍ ഓക്ക്‌ലന്‍ഡില്‍ നടന്ന ഏകദിന പോരാട്ടത്തില്‍ ശ്രീനാഥ് 23 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Gurnoor Brar wicket celebration
രജത് പടിദാര്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്, പകരം ഈ താരം

പേസും ബൗണ്‍സും സമര്‍ഥമായി യോജിപ്പിച്ചാണ് ഗുര്‍നൂര്‍ ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ വിറപ്പിച്ചത്. മധ്യ ഓവറുകളില്‍ കിവികളെ വെട്ടിലാക്കിയതും ഗുര്‍നൂറിന്റെ പേസാണ്. ഒറ്റ ഓവറില്‍ താരം റണ്‍സൊന്നും കൊടുക്കാതെ രണ്ട് നിര്‍ണായക കിവി ബാറ്റര്‍മാരെ പുറത്താക്കിയതും മത്സരത്തില്‍ നിര്‍ണായകമായി. താരത്തിന്റെ ഒറ്റ ഓവറില്‍ ഷോര്‍ട്ട് പിച്ച് പന്തുകളില്‍ ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ഔട്ടായത്.

കരിയറിലെ തന്റെ ഏറ്റവും മികച്ച അന്താരാഷ്ട്ര ബൗളിങ് ഫിഗറാണ് താരം വെല്ലിങ്ടനില്‍ സ്വന്തമാക്കിയത്. ഒന്നാം ഏകദിനത്തിലും ഗുര്‍നൂര്‍ ബൗളിങില്‍ തിളങ്ങിയിരുന്നു. താരം 9.2 ഓവറില്‍ 44 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ ആദ്യ ഏകദിനത്തില്‍ വീഴ്ത്തി.

Gurnoor Brar wicket celebration
പാക് ബൗളിങ്ങില്‍ പതറി ഇന്ത്യ, രക്ഷകനായി അര്‍ജുന്‍ രജ്പുത്; 208ന് പുറത്ത്
Gurnoor Brar wicket celebration
തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട്; എംഎല്‍എസില്‍ ചരിത്രം കുറിച്ച് ലയണല്‍ മെസി
Summary

Gurnoor Brar produced a memorable performance with the ball in the second ODI against New Zealand, registering the second-best bowling figures by an Indian fast bowler in ODIs in New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER