Palakkad Auto Driver Cyber Fraud Representative Image
Palakkad

ഓട്ടോ ഡ്രൈവറെ ഫോണിലൂടെ കബളിപ്പിച്ച് 14,700 രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയത് ഷൊർണൂരിൽനിന്ന് മോഷ്ടിച്ച ഫോൺ വഴി

കട്ടിങ് മെഷീൻ വാങ്ങാനെന്ന വ്യാജേന പണം അയപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് ചരക്ക് ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് 14,700 രൂപ തട്ടിയെടുത്തതായി പരാതി. പാലക്കാട് വടക്കന്തറ വൃന്ദാവൻ കോളനി സ്വദേശിയായ ഗുഡ്സ് ഓട്ടോ ഡ്രൈവർ മണികണ്ഠനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസും സൈബർ സെല്ലും കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

രണ്ട് ദിവസം മുൻപായിരുന്നു സംഭവം. മേലാമുറിയിലെ ഒരു ഗോഡൗണിൽനിന്ന് വാളയാറിലെ സ്ഥാപനത്തിലേക്ക് ഇരുമ്പുകമ്പികൾ എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പുസംഘം ഫോൺ വഴി മണികണ്ഠനെ ഓട്ടം വിളിച്ചത്. ഇതനുസരിച്ച് ഗോഡൗണിലെത്തിയ മണികണ്ഠൻ അരലക്ഷം രൂപയിലധികം വിലമതിക്കുന്ന കമ്പികൾ ഓട്ടോറിക്ഷയിൽ കയറ്റി വാളയാറിലേക്ക് തിരിച്ചു. വാഹനം കോട്ടമൈതാനത്തിന് സമീപമെത്തിയപ്പോൾ പ്രതികൾ വീണ്ടും മണികണ്ഠനെ ഫോണിൽ ബന്ധപ്പെട്ടു. സൈറ്റിലേക്ക് ഒരു ഇലക്ട്രിക് കട്ടിങ് മെഷീൻ കൂടി വാങ്ങേണ്ടതുണ്ടെന്നും ഇതിന്റെ തുക തൽക്കാലം നൽകണമെന്നും വാളയാറിൽ എത്തുമ്പോൾ ഓട്ടക്കൂലിയോടൊപ്പം ഈ തുക കൂടി തിരികെ നൽകാമെന്നും ഇവർ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച മണികണ്ഠൻ അവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 14,700 രൂപ അയച്ചുകൊടുത്തു.

പണം അക്കൗണ്ടിലെത്തിയ ഉടൻ തന്നെ തട്ടിപ്പുസംഘം വീണ്ടും മണികണ്ഠനെ വിളിച്ചു. സൈറ്റിൽ ചില അസൗകര്യങ്ങൾ ഉള്ളതിനാൽ ലോഡ് ഇപ്പോൾ ഇറക്കാൻ കഴിയില്ലെന്നും പിന്നീട് അറിയിക്കാമെന്നും പറഞ്ഞ സംഘം ഉടൻ തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സംശയമൊന്നും തോന്നാത്ത മണികണ്ഠൻ കമ്പി ലോഡുമായി ഒന്നര ദിവസത്തോളം റോഡരികിൽ കാത്തിരുന്നു. തുടർന്നും ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെയാണ് ഇയാൾ സൈബർ പൊലീസിനെ സമീപിക്കുന്നത്.

പൊലീസ് നടത്തിയ പ്രാഥമിക സൈബർ പരിശോധനയിലാണ് തട്ടിപ്പ് നടത്താൻ ഉപയോഗിച്ച സിം കാർഡും ഫോണും ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്രക്കാരനിൽനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ വിഭാഗം.

A goods auto-rickshaw driver in Palakkad was duped of Rs 14,700 over the phone by unidentified fraudsters using a stolen mobile handset

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംആര്‍ അജിത് കുമാറിനെ രക്ഷിക്കാനാകില്ല; മന്ത്രിയായതുകൊണ്ട് കൂടുതല്‍ പറയാനാവില്ല; പൂരം റിപ്പോര്‍ട്ടില്‍ കെ മുരളീധരന്‍

പിലാത്തറ സ്വർണം പൊട്ടിക്കൽ കേസ്: മൂന്ന് മുഖ്യപ്രതികൾ മൈസൂരുവിൽ പിടിയിൽ; കവർന്നത് 55 ലക്ഷവും സ്വർണവും

പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനമിടിച്ച് മരിച്ചു

'കരയുമ്പോൾ കൂടെ കരയാൻ ആരുമില്ല, ചിരിക്കുമ്പോഴും അങ്ങനെ ഒരുപാട് പേരൊന്നുമില്ല; എനിക്ക് കുടുംബം മാത്രമേ ഉള്ളൂ'

തൃശൂർ പൂരം കലക്കൽ: ഇപ്പോഴത്തെ അന്വേഷണം ആടിനെ പട്ടിയാക്കുന്നത്; പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം