Building collapse Kollengode 
Palakkad

കൊല്ലങ്കോട്ട് വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെ ലക്ഷ്യം തെറ്റി വീണു; ഒഴിവായത് വൻ ദുരന്തം - വിഡിയോ

ടാങ്ക് നിലംപതിച്ചത് വിപരീത ദിശയിലേക്ക്; സമീപത്തെ വീടിനും വില്ലേജ് ഓഫീസിനും നാശനഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കൊല്ലങ്കോട്ട് കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി വീണ് വൻ അപകടം. യന്ത്രങ്ങൾ ഉപയോഗിച്ച് ടാങ്ക് പൊളിക്കുന്നതിനിടെ ഉദ്ദേശിച്ച ദിശയ്ക്ക് നേരെ എതിർവശത്തേക്ക് ഒന്നാകെ നിലംപതിക്കുകയായിരുന്നു. അപകടത്തിൽ സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും തകർന്നു.

തൊഴിലാളികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഇലക്ട്രിസിറ്റി പോസ്റ്റ് ഒടിഞ്ഞുവീഴുകയും പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാനുള്ള ജോലികൾ ആരംഭിച്ചത്. എന്നാൽ ടാങ്ക് തകർന്നുവീണത് പ്രതീക്ഷിച്ച ദിശയിലേക്കായിരുന്നില്ല. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് സംഭവത്തിന് ദൃക്‌സാക്ഷികൾ പറഞ്ഞു.

A major disaster was narrowly averted at Kollengode in Palakkad when an old water tank collapsed in the opposite direction during demolition. While workers and locals escaped unhurt, the collapse damaged a nearby house, destroyed a village office wall and gate, and snapped an electricity pole.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മയക്കുമരുന്നില്‍ എ4 പേപ്പര്‍ മുക്കി കടത്ത്, മധുരപലഹാരങ്ങള്‍ക്കുള്ളിലും; ലക്ഷ്യം കുട്ടികളും യുവാക്കളും, യുഎഇയില്‍ മുന്നറിയിപ്പ്

ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍

'യുവരാജ് എന്നോട് കസേരയിൽ കയറി നിൽക്കാൻ പറഞ്ഞു, ഞാൻ ടെൻഷനടിച്ചു'... !

പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; 3 പേർ പിടിയിൽ