76 Year Old Sentenced 
Palakkad

എട്ടുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 76കാരന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും

പിഴത്തുക അടച്ചില്ലെങ്കിൽ അഞ്ച് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: എട്ടുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാതൂർ ആനിക്കോട് ധർമന്റെ മകൻ പ്രഭാകരൻ എന്ന കാമ്പി (76)യെയാണ് ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജി സന്തോഷ് കെ. വേണുവാണ് കേസിൽ വിധി പ്രസ്താവിച്ചത്.

2023 ജനുവരി ഒന്നുമുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിൽ അതിജീവിതയുടെ വീടിനടുത്തുള്ള വീട്ടിൽവെച്ച് പ്രതി കുട്ടിയെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റകൃത്യം നടക്കുമ്പോൾ കുട്ടിക്ക് എട്ട് വയസ്സായിരുന്നു പ്രായം.

അന്നത്തെ കോട്ടായി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ പ്രസാദാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, എ.എസ്.ഐ. തങ്കമണി എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.എസ്. ബിന്ദു നായർ കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സിവിൽ പൊലീസ് ഓഫീസർ നിഷ മോൾ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ അഞ്ച് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

A special court in Alathur, Palakkad, has sentenced a 76-year-old man to five years of rigorous imprisonment and slapped a fine of ₹50,000 for sexually assaulting an eight-year-old girl in 2023.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?

അർബുദ രോ​ഗി​കൾക്ക് ആശ്വാസം; കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറഞ്ഞു; 679 ഇനം മരുന്നുകള്‍ക്ക് 50% വരെ വിലക്കുറവ്

'ഇത് കണ്ടാല്‍ അനി കല്യാണം നിര്‍ത്തിവച്ച് വരും, പ്രാങ്ക് ആണെന്ന് പറഞ്ഞ് ഡിലീറ്റാക്കിക്കോ'; അരസനിലെ 'ഫയറ്' പാട്ടിന് ട്രോള്‍

ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; 12കാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു