

ന്യൂഡൽഹി: അർബുദ രോഗികൾക്ക് ആശ്വാസമായി, രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍. പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ (ലാഭവിഹിതം) 30 ശതമാനമായി പരിമിതപ്പെടുത്തി. ബ്രാൻഡഡ്, പേറ്റന്റ് ഉള്ള 543 മരുന്നുകളുടെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. അതുവഴി അവയുടെ വിലയിൽ 20 മുതൽ 70 ശതമാനം വരെ കുറവ് വരും.
ട്രേഡ് മാര്‍ജിന്‍ എംആര്‍പിയുടെ 30 ശതമാനത്തില്‍ കൂടരുതെന്ന രാസവസ്തു മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് വില കുറച്ചത്. പുതുക്കിയ എം.ആര്‍.പി രേഖപ്പെടുത്തി മരുന്നുകള്‍ വിപണിയില്‍ എത്തിച്ചു. ചില മരുന്നുകളുടെ വിലയിൽ 96 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. 679 ബ്രാന്‍ഡുകളുടെ വിലയില്‍ 50 ശതമാനത്തില്‍ അധികം കുറവു വന്നതായി രാസവസ്തു മന്ത്രാലയം അറിയിച്ചു.
രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ജീവൻ രക്ഷിക്കുന്ന ചികിത്സകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി, സർക്കാർ-സ്വകാര്യ ആശുപത്രികളിലും ചില്ലറ മരുന്ന് കടകളിലും ഈ പുതുക്കിയ വിലകൾ നിർബന്ധമായും നടപ്പിലാക്കേണ്ടതാണെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരുന്നുകളുടെ വില കുറഞ്ഞതോടെ, ഉപഭോക്താക്കള്‍ക്ക് വര്‍ഷം 3,540 കോടി രൂപയുടെ ലാഭമുണ്ടാകും എന്നാണ് വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates