Murder Attempt Accused Arrested.j 
Palakkad

കൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽ

21-ഓളം ക്രിമിനൽ കേസുകളിൽ പ്രതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: കൊലപാതകശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പാലക്കാട് റെയിൽവേ പോലീസ് സാഹസികമായി പിടികൂടി. 21-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ അയ്യപ്പൻ എന്നുവിളിക്കുന്ന ബിജുവാണ് പിടിയിലായത്. റെയിൽവേ എസ്പി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

ക്സ്പ്രസ് പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതി വലയിലായത്. എസ്ഐ.പ്രവീൺ കെജെയുടെ നേതൃത്വത്തിൽ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ. ജയൻ ജോസഫ്, സിപിഒമാരായ സുനിൽകുമാർ, അബു താഹിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

തുടർന്ന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിയെ തുടർനടപടികൾക്കായി ആറ്റിങ്ങൽ പൊലീസിന് കൈമാറുകയും ചെയ്തു. ഒളിവിലായിരുന്ന പ്രതിക്കായി വിവിധ സ്റ്റേഷനുകളിൽ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

A 21-case criminal absconding in a murder attempt case was arrested by the Palakkad Railway Police from a Vande Bharat Express at the Palakkad railway station while attempting to flee to Bengaluru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലിം ലീഗിനെ ഒഴിവാക്കുന്നു; മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് സമസ്ത

ഒന്നൊഴിയാതെ വിവാദങ്ങള്‍; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

ഒറ്റയടിക്ക് 760 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,06,000ന് മുകളില്‍

സംസ്കരിക്കാത്ത മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി; ഗുരുവായൂരിൽ ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി