പാലക്കാട്: ജീവിതത്തോട് പൊരുതിനിന്ന പത്തുകാരി അയന കൃഷ്ണ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കാത്തുനിൽക്കാതെ വിടപറഞ്ഞു. കാത്തിരുന്നവരുടെ കരുതലും പ്രാർത്ഥനകളും വിഫലമാക്കിക്കൊണ്ടുള്ള അയനമോളുടെ മടക്കം നാടിനെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പാലക്കാട് ശ്രീകൃഷ്ണപുരം തിരുനാരായണപുരം തൂക്കുപറമ്പിൽ പ്രിജുവിന്റെയും അമ്പിളിയുടെയും മകളാണ്. ശ്രീകൃഷ്ണപുരം എ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സഹോദരി: അതിഥി.
ട്യൂമറിനെ തുടർന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു അയന. കുട്ടിയുടെ ജീവൻ രക്ഷിക്കാനായി നാട്ടുകാരും സുമനസ്സുകളും ചേർന്ന് സഹായനിധി രൂപീകരിച്ചിരുന്നു. ഒരു നാടിന്റെ മുഴുവൻ കരുതലും സ്നേഹവും ഏറ്റുവാങ്ങി നവംബർ ഏഴിന് നടത്താനിരുന്ന ശസ്ത്രക്രിയയുടെ മുന്നോടിയായുള്ള പരിശോധനകൾക്കായി നവംബർ രണ്ടിനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ച് കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ കുട്ടിയുടെ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായത് കണ്ടെത്തുകയായിരുന്നു. തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates