Farming Harvest  
Palakkad

പ്രസംഗമല്ല, പാടത്തിറങ്ങി കൃഷി; നൂറുമേനി വിളവെടുപ്പുമായി പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: യുവാക്കൾ കൃഷിയിലേക്ക് തിരിയുന്നില്ലെന്നും പാടത്തിറങ്ങാൻ മടിക്കുന്നുവെന്നുമുള്ള പൊതുവായ ആകുലതകൾക്കിടയിൽ വ്യത്യസ്തമായൊരു മാതൃക തീർത്തിരിക്കുകയാണ് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വിത്തെറിഞ്ഞും കള പറിച്ചും വെള്ളവും വളവും നൽകി നെൽച്ചെടികളെ സ്വന്തം കൈകൊണ്ട് പരിപാലിച്ച യുവാക്കൾ ഒടുവിൽ നൂറുമേനി വിളവെടുപ്പിന്റെ സന്തോഷത്തിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാഴി പഞ്ചായത്തിലെ രണ്ടര ഏക്കർ നെൽപ്പാടത്താണ് മാതൃകാപരമായി കൃഷിയിറക്കിയത്. മാസങ്ങളോളം നീണ്ട കഠിനാധ്വാനത്തിനൊടുവിൽ നടന്ന കൃഷിയുടെ വിളവെടുപ്പ് സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗതാരം റിതുപർണ ഉദ്ഘാടനം ചെയ്തു.

കൃഷിയിൽനിന്ന് ലഭിക്കുന്ന മുഴുവൻ നെല്ലും അരിയാക്കി മാറ്റി ജില്ലയിലെ വിവിധ ആദിവാസി ഊരുകളിൽ എത്തിച്ചുനൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അറിയിച്ചു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യവും കാർഷികാശയങ്ങളും ഒപ്പമുണ്ടാകണമെന്ന് തെളിയിക്കുന്നതാണ് ഈ മാതൃകാപരമായ സംരംഭമെന്ന് പ്രവർത്തകർ വ്യക്തമാക്കി. വിളവെടുപ്പ് ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രതീഷ് മാധവൻ, സി. വിഷ്ണു, ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, നേതാക്കളായ ശശിധരൻ, പ്രമോദ് തണ്ടലോട്, അനീഷ്, ഡിനോയ് കോമ്പാറ, രാഹുൽ കെ.ജി., മനുപ്രസാദ്, ജീവൻ എരിമയൂർ തുടങ്ങിയവർ നേതൃത്വം നൽകി.

In a refreshing departure from conventional political activism, Youth Congress workers in Palakkad have successfully reaped a bumper harvest from a 2.5-acre paddy field cultivated under their direct supervision in Vandazhi panchayat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എക്സൈസ് കമ്മീഷണറുടെ നടപടികൾ ദുരൂഹം , ബാറുകളുടെ അനുമതി സർക്കാരിനെ അറിയിക്കണമായിരുന്നു'; മന്ത്രി എം ലിജു

കേരള ഹൈക്കോടതിയിൽ ഗവേഷകരാകാം; 48 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

രാഹുല്‍ഗാന്ധി വീണ്ടും വിദേശത്തേക്ക്; 'കാംചോരി'യെന്ന് പരിഹസിച്ച് ബിജെപി

'കാമറ കട്ട് ചെയ്തിട്ട് ഞാനവിടെയിരുന്ന് കരഞ്ഞു, മോഹൻലാൽ എന്താണെന്ന് ഇപ്പോഴും മോഹൻലാലിന് അറിയില്ല'; ഛായാ​ഗ്രാഹകൻ എസ് കുമാർ

യുഎസ്ബി പോര്‍ട്ടുകള്‍ പല നിറങ്ങളില്‍ കൊടുക്കുന്നത് എന്തിന്? കാര്യമുണ്ട്