'കാമറ കട്ട് ചെയ്തിട്ട് ഞാനവിടെയിരുന്ന് കരഞ്ഞു, മോഹൻലാൽ എന്താണെന്ന് ഇപ്പോഴും മോഹൻലാലിന് അറിയില്ല'; ഛായാ​ഗ്രാഹകൻ എസ് കുമാർ

'ആ ഷോട്ട് അത്രയും ​ഇതായി തോന്നിയെങ്കിൽ, അതിന് പിന്നിൽ മോഹൻലാൽ എന്നൊരു ആക്ടറാണ്'.
Thalavattam, S Kumar
Thalavattam, S Kumarവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

പ്രിയദർശൻ സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'താളവട്ടം'. മോഹൻലാൽ, നെടുമുടി വേണു, എംജി സോമൻ, കാർത്തിക, ലിസി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ പ്രേക്ഷകരുടെ ഉള്ള് തകർക്കുന്ന ഒന്നാണ്. വിനു എന്ന കഥാപാത്രമായി മോഹൻലാലെത്തിയപ്പോൾ ഉണ്ണിയേട്ടൻ എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു സിനിമയിൽ അവതരിപ്പിച്ചത്.

"ഞാൻ അവനെ കൊന്നു, തിന്ന ചോറിന് നന്ദി കാണിക്കണ്ടേ. അതുകൊണ്ട് നിങ്ങൾക്ക് വേണ്ടി ഞാനവനെ കൊന്നു. ജീവനില്ലാതെ ജീവിക്കുന്ന വിനുവിനെ ആർക്കും ആവശ്യമില്ല. അതുകൊണ്ട് ഞാൻ അവന് വേണ്ടി അവനെ കൊന്നു". - എന്ന് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നത് എല്ലാവരുടെയും കണ്ണ് നനയിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ രം​ഗം ഷൂട്ട് ചെയ്തതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയ ഛായാഗ്രാഹകൻ എസ് കുമാർ.

"സോമേട്ടൻ അവനെ കൊല്ലുക എന്നൊരു ഓപ്പറേഷൻ ചെയ്തതിന് ശേഷം, ഒരു മൃതദേഹം പോലെ ജീവിതകാലം മുഴുവൻ അവനിങ്ങനെ കിടക്കാം. എന്റെ ഉണ്ണിയെ എനിക്കിനി ഇങ്ങനെ കാണണ്ട എന്ന ഉദ്ദേശ്യത്തിലാണ് നെടുമുടി വേണുച്ചേട്ടൻ അത് ചെയ്യുന്നത്. ശരിക്കും ആ ഷോട്ട് ഇല്ലായിരുന്നു. ഷൂട്ടിങ് മൊത്തം കഴിഞ്ഞ് ഡബ്ബിങ് കഴിഞ്ഞതിന് ശേഷമാണ് പ്രിയൻ പറയുന്നത്, 'ഒരു ക്ലോസ്അപ് അവശേഷിക്കുന്നുണ്ടല്ലോ' എന്ന്.

നെടുമുടി വേണുച്ചേട്ടൻ അവനെ ഞെക്കി കൊല്ലുന്നതൊക്കെ നമ്മൾ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ലാലിന്റെ ക്ലോസ് വേണമെന്ന് പറഞ്ഞപ്പോൾ, അത് അദ്ദേഹം താമസിക്കുന്ന ഹോട്ടലിലാണ് എടുത്തത്. ഒരു മാസമോ രണ്ട് മാസത്തിനോ ശേഷം. ഒന്ന് ആലോചിച്ച് നോക്കൂ, അവിടെ ഒരു കാമറയും ഞാനും പ്രിയനും വേണുച്ചേട്ടനും പിന്നെ ഒന്ന് രണ്ട് ആൾക്കാരും മാത്രമേയുള്ളൂ.

ആ ഷോട്ട് അത്രയും ​ഇതായി തോന്നിയെങ്കിൽ, അതിന് പിന്നിൽ മോഹൻലാൽ എന്നൊരു ആക്ടറാണ്. അതിനകത്ത് ഒരു ആക്ഷൻ പറയുക എന്ന് മാത്രമല്ല അത്. എത്രയോ ദിവസം മുൻപ് ഷൂട്ട് ചെയ്ത ഒരു സാധനത്തിന്റെ ബാക്കി, ഒരു ക്ലോസ്അപ് എടുക്കുമ്പോൾ, എനിക്ക് തോന്നുന്നത്, മോഹൻലാൽ എന്താണെന്നത് മോഹൻലാലിന് അറിയില്ല ഇപ്പോഴും, മനസിലായോ.

മോഹൻലാലിന്റെ കഥാപാത്രം നോക്കുകയാണെങ്കിൽ ലാൽ ഉൾക്കൊണ്ട്, അനുഭവിച്ചു പോയതാണ്. അഭിനയിക്കുന്നതല്ലായിരുന്നു ശരിക്കും. ഞാനിത് പറയുന്നതിന് കാരണം എന്താണെന്നുവച്ചാൽ, മോഹൻലാലിന്റെ അങ്ങനെയുള്ള എല്ലാ സിനിമകളും ഞാൻ തന്നെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.

വേണുച്ചേട്ടൻ അവനെ ഞെക്കി കൊന്ന് കഴിയുമ്പോൾ എല്ല് പൊട്ടുന്ന ഒരു ശബ്ദം കേൾക്കാം. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രിയൻ മാറി കളഞ്ഞു. ഞാനത് ഷൂട്ട് ചെയ്തതിന് ശേഷം കാമറ കട്ട് ചെയ്തു. പക്ഷേ ഞാനെന്റെ കണ്ണ് എടുത്തിട്ടില്ലായിരുന്നു. ഞാൻ അവിടെയിരുന്ന് കരയുകയായിരുന്നു".- എസ് കുമാർ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Thalavattam, S Kumar
'ജോസഫി'ന്റെ ഹിന്ദി റീമേക്കിന് നിയമക്കുരുക്ക്; 'സൂര്യ'ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി
Thalavattam, S Kumar
'മമിതയെ നായികയാക്കി സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; നായകനും നിർമാതാവും സമ്മതിച്ചില്ല'
Thalavattam, S Kumar
നയൻതാരയുടെ ദൈവിക അവതാരം; 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറത്ത്
Summary

Cinematographer S Kumar opens up about Thalavattam movie climax and Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER