നയൻതാരയുടെ ദൈവിക അവതാരം; 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറത്ത്

ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്
Mookuthi Amman 2
Mookuthi Amman 2Facebook
Updated on: 
1 min read

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുന്ദർ സി യുടെ സംവിധാനത്തിൽ നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മൻ 2 മഹാശക്തി. ചിത്രത്തിന്റെ ടീസറും ട്രെയ്ലറും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ഹിപ്പ് ഹോപ്പ് തമിഴയുടെ സംഗീത സംവിധാനത്തിൽ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മഹാശക്തി ട്രാൻസ് വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഹിപ്പ് ഹോപ്പ് തമിഴയുടെ രചനയിലും സംഗീത സംവിധാനത്തിലും ഒരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് അരുണാ രവീന്ദ്രൻ, ഹിപ്പ് ഹോപ്പ് തമിഴ, കൗഷിക് ക്രിഷ് എന്നിവർ ചേർന്നാണ്. ദീപാവലി റിലീസായി നവംബർ 6ന് ചിത്രം തിയേറ്ററുകളിലെത്തും. നയന്താരയ്ക്കൊപ്പം ഉർവശിയും പ്രധാന വേഷത്തിലെത്തുന്ന മൂക്കുത്തി അമ്മൻ രണ്ടാം ഭാ​ഗം പിരിയഡ് ഡ്രാമ സ്വഭാവത്തിലുള്ള ഡിവൈൻ എന്റർടൈനറായാണ് ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദുനിയ വിജയ്, റെജീന കാസാൻഡ്ര, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്സ് ,സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ് , സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രത്തിന്റെ ഡോ. ഇഷാരി കെ. ഗണേഷാണ് ചിത്രം നിർമിക്കുന്നത്. മഹാശക്തിയുടെ രചനയും സംവിധാനവും സുന്ദർ സി ആണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഹിപ്പ്‌ഹോപ്പ് തമിഴയാണ്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

വിശാലമായ സെറ്റുകള്‍, വലിയ ദൃശ്യങ്ങള്‍, യഥാര്‍ഥ സുന്ദര്‍ സി. ശൈലിയില്‍ ഭക്തി, നിഗൂഢത, മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കഥാസന്ദര്‍ഭത്തോടെയാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. മാർക്കറ്റിംഗ് : സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Mookuthi Amman 2
'അതെങ്കിലും ഒന്ന് കാണാതെ പഠിച്ചു കൂടെ എന്ന് ഞാൻ ചോദിക്കും; ഏറ്റവും കൂടുതൽ ശകാരിച്ചിട്ടുള്ളത് ജയറാമിനെ'
Mookuthi Amman 2
നായികയായുള്ള ക്ഷണം നസ്രിയ മൂന്ന് തവണ നിരസിച്ചു; നാലാമത്തെ ശ്രമത്തിൽ സമ്മതം, വെളിപ്പെടുത്തി സൂര്യ
Mookuthi Amman 2
'അമ്മാവന്റെ പ്രായമുള്ള നടനുമായി റൊമാൻസ്, സിനിമയിൽ പകുതിക്ക് വെച്ച് എന്റെ കഥാപാത്രം മരിക്കും; വെല്ലുവിളി നിറഞ്ഞ കഥാപാത്രം അത്'
Summary

Nayanthara's divine avatar; 'Mahashakti Trans' video song released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER