'അതെങ്കിലും ഒന്ന് കാണാതെ പഠിച്ചു കൂടെ എന്ന് ഞാൻ ചോദിക്കും; ഏറ്റവും കൂടുതൽ ശകാരിച്ചിട്ടുള്ളത് ജയറാമിനെ'

ജയറാമിനോട് ആ സ്വാതന്ത്ര്യം ഉള്ളതു കൊണ്ട് പറയുന്നതാണ്'.
Kamal, Jayaram
Kamal, Jayaramവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

എക്കാലവും ഓർത്തിരിക്കുന്ന നിരവധി സിനിമകളും കഥാപാത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കമൽ. അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവു കൂടുതൽ നായകനായെത്തിയിരിക്കുന്നത് നടൻ ജയറാം ആണ്. ജയറാമിനെക്കുറിച്ച് കമൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഡയലോ​​ഗ് പഠിക്കാത്തതിന്റെ പേരിൽ താൻ ഏറ്റവും കൂടുതൽ ശകാരിച്ചിട്ടുള്ളത് ജയറാമിനെ ആണെന്ന് കമൽ പറയുന്നു. താൻ അങ്ങനെ എല്ലാവരെയും ശകാരിക്കുന്ന ആളല്ലെന്നും ജയറാമിനോട് അതിനുള്ള സ്വാതന്ത്ര്യവും സൗഹൃദവും തനിക്കുണ്ടെന്നും കമൽ പറഞ്ഞു.

"ഡയലോ​ഗ് പഠിക്കാതിരുന്നാൽ ആർട്ടിസ്റ്റുകളെ ഞാൻ വഴക്ക് പറയും. ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ജയറാം ആണ്. പഠിക്കാതിരിക്കില്ല, പഠിക്കും. പക്ഷേ ആ കുഴപ്പമില്ല എന്ന് പറഞ്ഞ് വിടും. ടേക്കിന്റെ സമയത്ത് അസോസിയേറ്റ് ഡയറക്ടറോട് പ്രോംപ്റ്റ് ചെയ്ത് തരാൻ പറയും.

പ്രോംപ്റ്റ് ചെയ്ത് പ്രോംപ്റ്റ് ചെയ്ത് ചെറിയ ഡയലോ​ഗിന് പോലും പ്രോംപ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ, ഞാൻ ചിലപ്പോൾ പറയും 'ഹോ... അതെങ്കിലും ഒന്ന് കാണാതെ പഠിച്ചു കൂടെ' എന്ന്. അങ്ങനെയൊക്കെ പറയും എന്ന് മാത്രമേ ഉള്ളൂ. എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായി അഭിനയിച്ചിട്ടുള്ളതും ജയറാം ആണ്.

ഞാൻ അങ്ങനെ എല്ലാവരെയും ശകാരിക്കാറൊന്നുമില്ല. ജയറാമിനോട് ആ സ്വാതന്ത്ര്യം ഉള്ളതു കൊണ്ട് പറയുന്നതാണ്. ജയറാമിനോടൊക്കെ ഒരു സൗഹൃദത്തിന്റെ പേരിൽ ശകാരിച്ചിട്ടുള്ളതാണ്.

ഞാൻ മമ്മൂക്കയെയും മോഹൻലാലിനെയും ഒന്നും ശകാരിച്ചിട്ടില്ല. അവരെ ശകാരിക്കാനുള്ള സന്ദർഭം അവരുണ്ടാക്കിയിട്ടില്ലല്ലോ. അങ്ങനെ ആരെയും ശകാരിക്കാറില്ല". - പോർട്രയ്ൽസ് ബൈ ​ഗദ്ദാഫി എന്ന പോഡ്കാസ്റ്റിനോട് കമൽ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Kamal, Jayaram
നായികയായുള്ള ക്ഷണം നസ്രിയ മൂന്ന് തവണ നിരസിച്ചു; നാലാമത്തെ ശ്രമത്തിൽ സമ്മതം, വെളിപ്പെടുത്തി സൂര്യ
Kamal, Jayaram
'അമ്മാവന്റെ പ്രായമുള്ള നടനുമായി റൊമാൻസ്, സിനിമയിൽ പകുതിക്ക് വെച്ച് എന്റെ കഥാപാത്രം മരിക്കും; വെല്ലുവിളി നിറഞ്ഞ കഥാപാത്രം അത്'
Kamal, Jayaram
'ഫഹദ് ഇത് കേൾക്കണം, ഒത്തൊരുമ'; സൂര്യ–ജ്യോതികയുമായി താരതമ്യം ചെയ്തപ്പോൾ പൊട്ടിച്ചിരിച്ച് നസ്രിയ, മറുപടിയും വൈറൽ
Summary

Kamal share his friendship with Actor Jayaram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kamal, Mamitha Baiju
Niram, Kamal, Asin
Kamal
Bhagyaraj, Rajinikanth, Bharathiraja
X

FOLLOW US

ON GOOGLE DISCOVER