Reusable Iron Stoves Considered For Attukal Pongala 
Thiruvanthapuram

പൊടിയും ചെലവും കുറയ്ക്കാൻ 'കമ്പി അടുപ്പ്'; ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലുകൾക്ക് പകരം സ്ഥിരം സംവിധാനം ആലോചിച്ച് കോർപ്പറേഷൻ

ചുടുകല്ല് ഉപയോഗിച്ച് അടുപ്പുണ്ടാക്കിയ ശേഷം പൊങ്കാല കഴിഞ്ഞ് ഇവ നീക്കം ചെയ്യുന്നതിന് കഴിഞ്ഞ വർഷം മാത്രം 12 ലക്ഷം രൂപയാണ് കോർപ്പറേഷന് ചെലവായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പു കൂട്ടാൻ ഉപയോഗിച്ചുവരുന്ന ചുടുകല്ലുകൾക്ക് പകരം ഇരുമ്പുകമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിഗണനയിലെന്ന് മേയർ വിവി രാജേഷ്. ചുടുകട്ടകൾ പൊടിഞ്ഞ് നഗരത്തിൽ വലിയ രീതിയിലുള്ള പൊടിശല്യവും മലിനീകരണ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്നും, ഇത് നീക്കം ചെയ്യാൻ കോർപ്പറേഷന് വലിയ തുക ചെലവാകുന്നുണ്ടെന്നും മേയർ വ്യക്തമാക്കി.

ചുടുകല്ല് ഉപയോഗിച്ച് അടുപ്പുണ്ടാക്കിയ ശേഷം പൊങ്കാല കഴിഞ്ഞ് ഇവ നീക്കം ചെയ്യുന്നതിന് കഴിഞ്ഞ വർഷം മാത്രം 12 ലക്ഷം രൂപയാണ് കോർപ്പറേഷന് ചെലവായത്. ചുടുകല്ലടുപ്പുകൾ പരമാവധി ഒഴിവാക്കി ഘട്ടം ഘട്ടമായി മാറ്റം കൊണ്ടുവരാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്. ഇരുമ്പുകമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിലൂടെ പുകയും പൊടിയും മാലിന്യപ്രശ്നവും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.

കോർപ്പറേഷൻ കൗൺസിൽ യോഗം വിഷയം വിശദമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് മേയർ അറിയിച്ചു. റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ളവർക്ക് ഇത്തരം സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നും, ഇതിനായി പൊങ്കാല സംഘാടകർ മുന്നോട്ടുവരണമെന്നും വിവി രാജേഷ് അഭ്യർത്ഥിച്ചു.

Thiruvananthapuram Mayor V.V. Rajesh announced that the city corporation is considering replacing traditional bricks with reusable iron-rod stoves in phases for the Attukal Pongala festival to curb dust pollution, smoke, and the high cost of post-festival waste clearance, which amounted to Rs 12 lakh last year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശുചിമുറിയില്‍ രോഗി മരിച്ച് കിടന്നത് 36 മണിക്കൂര്‍; ഇതാണ് തൃശൂര്‍ മെഡിക്കല്‍ കോളജ്

'ചെലവ് താങ്ങുന്നില്ല', കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനികള്‍, ഈ വര്‍ഷത്തെ നാലാമത്തെ കൂട്ടല്‍

ഞെളിയൻപറമ്പ് മാലിന്യ പ്ലാന്റിന് സമീപത്തെ 229 കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം; ആശ്വാസ തീരുമാനവുമായി കോഴിക്കോട് കോർപ്പറേഷൻ

കാത്തിരിപ്പിന് വിരാമം; ഒടുവില്‍ ചൈനീസ് ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്ര തിരിച്ച് പാക് സഞ്ചാരി

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന വിലങ്ങാടിന് സമീപം പാറഖനനം; ആശങ്കയിൽ നാട്ടുകാർ, നിയമനടപടിക്കൊരുങ്ങി പഞ്ചായത്ത്