Chalakudy Forest Tree Felling 
Thrissur

സോളാർ വേലിക്കായി 20,000 മരങ്ങൾ മുറിക്കാൻ നീക്കം; ചാലക്കുടി ഡിവിഷനിലെ വനനിയമലംഘനങ്ങൾക്കെതിരെ സുപ്രീം കോടതി സമിതിയുടെ ഇടപെടൽ

ആനത്താരകൾ തടസ്സപ്പെടുമെന്നും വനനശീകരണത്തിന് വഴിവെക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചാലക്കുടി: ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിൽ സോളാർ ഫെൻസിംഗ് നിർമ്മാണത്തിന്റെ മറവിൽ വലിയ തോതിൽ വനഭൂമി നശിപ്പിക്കപ്പെടുന്നതായും മരങ്ങൾ വെട്ടിമാറ്റുന്നതായും പരാതി. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി സോളാർ വേലി സ്ഥാപിക്കുന്നതിനും വിസ്ത ക്ലിയറൻസിനുമായി ഇരുപതിനായിരത്തോളം മരങ്ങൾ മുറിച്ചുമാറ്റാനാണ് വനംവകുപ്പിന്റെ നീക്കമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ സുപ്രീം കോടതി രൂപീകരിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റി ഇടപെടുകയും കേരള വനംവകുപ്പിനോടും വിജിലൻസ് വിഭാഗത്തോടും സംയുക്തമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ ക്രമക്കേടുകൾക്കെതിരെ ആനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് സമർപ്പിച്ച രണ്ട് പ്രത്യേക പരാതികളിൻമേലാണ് നടപടി. പരിയാരം റേഞ്ചിലെ കോടശ്ശേരി റിസർവ് വനത്തിൽ വൻതോതിൽ മരങ്ങൾ മുറിക്കുന്നതും നായരങ്ങാടിയിലെ സംരക്ഷിത വനഭൂമി സ്കൂൾ കളിസ്ഥലത്തിനായി നിയമവിരുദ്ധമായി വകമാറ്റിയതുമാണ് പരാതിയിലെ പ്രധാന വിഷയങ്ങൾ. ഇതിൽ ക്വാറി പ്രവർത്തനം, പാറ നീക്കൽ, ചന്ദനം ഉൾപ്പെടെയുള്ള നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റൽ, തടിയുടെ മൂല്യനിർണ്ണയത്തിലും ലേലത്തിലും നടന്ന ക്രമക്കേടുകൾ എന്നിവയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പരിയാരം റേഞ്ചിൽ കണ്ണൻകുഴി മുതൽ രണ്ടുകൈ വരെ 30 കിലോമീറ്ററിലും വെള്ളിക്കുളങ്ങര റേഞ്ചിൽ കോടാലി-താളൂപ്പാടം മുതൽ നായാട്ടുകുണ്ട് വരെ എട്ട് കിലോമീറ്ററിലുമാണ് ഇപ്പോൾ പുതിയ ഫെൻസിംഗ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ മേഖലകളിൽ 15 മീറ്റർ വീതിയിൽ ഉടനീളമുള്ള മരങ്ങൾ നിലവിൽ മുറിക്കാനായി അടയാളപ്പെടുത്തി വരികയാണ്. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനമോ മുൻകൂർ റെഗുലേറ്ററി അനുമതികളോ ഇല്ലാതെയാണ് മരംമുറി നീക്കങ്ങളെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. ഒന്നിച്ച് 30 കിലോമീറ്ററിലെ മരങ്ങൾ മുറിക്കാൻ തുടങ്ങിയാൽ ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നതിനാൽ, പാരിസ്ഥിതിക ആഘാത പരിശോധന മറികടക്കാൻ പദ്ധതിയെ പല ചെറു ഭാഗങ്ങളാക്കി വിഭജിച്ചാണ് അടയാളപ്പെടുത്തൽ നടത്തുന്നത്.

കാട്ടാനകളുടെ പരമ്പരാഗത സഞ്ചാരപാതകളാണ് ഈ നിർമ്മാണത്തിലൂടെ അടഞ്ഞുപോകുന്നത്. നേരത്തെ തുമ്പൂർമുഴി മുതൽ പിള്ളപ്പാറ വരെയുള്ള 12 കിലോമീറ്റർ ദൂരത്തിൽ ചാലക്കുടി പുഴയോരത്തെ അതിലോലമായ റിപ്പേറിയൻ വനവൃക്ഷങ്ങൾ വെട്ടിമാറ്റി സ്ഥാപിച്ച ഹാങ്ങിങ് സോളാർ ഫെൻസിംഗ് പൂർണ്ണ പരാജയമായിരുന്നുവെന്ന് പ്രദേശവാസികൾ ഓർമ്മിപ്പിക്കുന്നു. പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പനകൾ സംരക്ഷിക്കുന്നതിനായി എണ്ണപ്പനകൾ വെട്ടിമാറ്റുന്നതിന് പകരം വനത്തിലെ സ്വാഭാവിക വന്മരങ്ങളാണ് അന്ന് അധികൃതർ നശിപ്പിച്ചത്.

തുമ്പൂർമുഴി മുതൽ ചിക്കളായി വരെയുള്ള രണ്ടു കിലോമീറ്റർ ഭാഗത്ത് മുൻപ് മരങ്ങൾ മുറിച്ചു മാറ്റിയെങ്കിലും പിന്നീട് വേലി റോഡരികിലേക്ക് മാറ്റിയ വിചിത്രമായ നടപടിയും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായി. അവിടെ മരങ്ങൾ എന്തിന് മുറിച്ചുമാറ്റി എന്ന ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ശാസ്ത്രീയ പഠനങ്ങളോ ബദൽ മാർഗ്ഗങ്ങളോ തേടാതെ വനസംരക്ഷണ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും, സുപ്രീം കോടതി സമിതിയുടെ പരിഗണനയിലിരിക്കെത്തന്നെ ജോലികൾ തുടരുകയാണെന്നും പരിസ്ഥിതി സംഘടനകൾ വ്യക്തമാക്കുന്നു. ആനത്താരകൾ തടസ്സപ്പെടുന്നതിലൂടെ മനുഷ്യ-വന്യജീവി സംഘർഷം ഇരട്ടിയാകാൻ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ എന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കണമെന്നാണ് ആവശ്യം.

The Supreme Court-appointed Central Empowered Committee (CEC) has intervened following severe allegations of forest law violations in Kerala's Chalakudy Forest Division, where environmentalists allege that up to 20,000 trees are being marked for felling for solar fencing without proper environmental impact assessment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

അമേരിക്ക പലിശനിരക്ക് കൂട്ടും?, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു