School bus overturns 
Thrissur

ചാലക്കുടി പോട്ടയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർഥികൾക്ക് പരിക്ക്

24 കുട്ടികളും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചാലക്കുടി: ചാലക്കുടി പോട്ടയിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ മിനി ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആളൂർ സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളുമായി സഞ്ചരിച്ചിരുന്ന ബസാണ് പോട്ട താണിപ്പാറയിൽ കനാൽ ബണ്ടിലൂടെ പോകുന്നതിനിടെ നിയന്ത്രണം വിട്ട് കനാലിലേക്ക് പതിച്ചത്.അപകടസമയത്ത് ബസിൽ 24 വിദ്യാർഥികളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.

ബസ് കനാലിലേക്ക് മറിയുന്നത് കണ്ടയുടൻ പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കുട്ടികളെയും ഡ്രൈവറെയും വേഗത്തിൽ തന്നെ കനാലിൽ നിന്ന് പുറത്തെത്തിച്ചു. പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞ് ചാലക്കുടി അഗ്നിരക്ഷാ സേനയും പൊലീസും ഉടനടി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കനാലിൽ വീണ ബസ് പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കനാൽ ബണ്ട് റോഡിലെ സുരക്ഷാ സംവിധാനങ്ങളുടെ കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

A mini school bus belonging to Aloor St. Joseph's School, carrying 24 students and a driver, lost control and overturned into a canal on the canal bund road at Thanippara in Potta, Chalakudy. Local residents immediately rescued all occupants, and they were admitted to a private hospital in Potta with minor injuries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു നിര്‍ബന്ധമല്ല; ഉത്തരവിറക്കി സര്‍ക്കാര്‍

ഇനി ക്ഷേമപെന്‍ഷന്‍ വീടുകളില്‍ എത്തില്ല, സഹകരണ ബാങ്കുകളെ ഒഴിവാക്കി ഉത്തരവ്

'പാതിരാനേരത്ത് ഭൂരിഭാഗം പേരും നല്ല ഉറക്കത്തിലായിരുന്നു, പെട്ടെന്നാണ് കാറ്റ് ഇരച്ചുകയറുന്ന ഭീതിപ്പെടുത്തുന്ന ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിയുണർന്നത്...'

നനഞ്ഞ വിരലും പ്രശ്‌നമല്ല, കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി; റെഡ്മി നോട്ട് 17 വിപണിയില്‍

ഇം​ഗ്ലണ്ടിനെ വീഴ്ത്തിയ 'ജൂലൈ 15' അർജന്റീനയ്ക്ക് ഇനി 'ആഘോഷ ദിനം'!