കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫിന് ചരിത്ര നേട്ടം; വയനാട് ജില്ലാ എക്സിക്യുട്ടീവ് അംഗമായി എം. ഫാത്തിമ നിഹ

മാന്തവാടി ഗവ. കോളേജ് യുയുസിയായ ഫാത്തിമ നിഹ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ; നോമിനേഷൻ പോലും നൽകാൻ കഴിയാത്തത് എസ്എഫ്ഐയുടെ പരാജയമെന്ന് എംഎസ്എഫ്
MSF victory
MSF victory
Edited By:
Updated on
1 min read

കണ്ണൂർ: കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻ 2026 തെരഞ്ഞെടുപ്പിൽ എംഎസ്എഫിന് ചരിത്ര നേട്ടം.നോമിനേഷൻ സൂക്ഷ്മപരിശോധനയും മറ്റു പ്രക്രിയകളും പൂർത്തിയായപ്പോൾ വയനാട് ജില്ലാ എക്സിക്യുട്ടീവ് അംഗമായി എംഎസ്എഫ് സ്ഥാനാർത്ഥി എം ഫാത്തിമ നിഹ എൻകെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി ഗവൺമെന്റ് കോളേജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിയാണ് ഫാത്തിമ നിഹ. കഴിഞ്ഞ തവണ ശക്തമായ മത്സരത്തിനൊടുവിൽ നറുക്കെടുപ്പിലൂടെയാണ് എംഎസ്എഫ് പ്രതിനിധി നിഹാൽ വിജയിച്ചിരുന്നത്.

MSF victory
ഇരിങ്ങാലക്കുട ടൗൺ അർബൻ ബാങ്ക് നിക്ഷേപ സമരം ശക്തമാക്കുന്നു; തിരുവോണനാളിൽ പട്ടിണി സമരം

എംഎസ്എഫ് മുന്നോട്ടുവെക്കുന്ന വിദ്യാർത്ഥിപക്ഷ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും സർവകലാശാലയിലെ വിദ്യാർത്ഥി സമൂഹം നൽകുന്ന വലിയ അംഗീകാരമാണിതെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട് പ്രതികരിച്ചു. വയനാട് എക്സിക്യുട്ടീവ് സീറ്റിലേക്ക് സ്ഥാനാർത്ഥിയെ നിർത്തി നോമിനേഷൻ നൽകാൻ പോലും സാധിക്കാത്തത് എസ്എഫ്ഐയുടെ രാഷ്ട്രീയ പരാജയമാണെന്ന് എംഎസ്എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് യൂനുസ് പടന്നോട്ടും ജനറൽ സെക്രട്ടറി കെ പി റംഷാദും ആരോപിച്ചു.

MSF victory
വിശപ്പിന്റെ ആൾരൂപമായി മാറിയ തൃശൂരിന്റെ 'തീറ്റ റപ്പായി'; അറിയാം ആ അപൂർവ്വ ജീവിത കഥ

വിജയാഹ്ലാദത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ എം.എസ്.എഫ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് സൈഫുദ്ദീൻ തങ്ങൾ, വയനാട് ജില്ലാ സെക്രട്ടറി ജിൻഷാദ് മാനന്തവാടി, ജില്ലാ ഭാരവാഹികളായ അനസ് കെ.കെ, ആദിൽ എടയന്നൂർ, തസ്‌ലീം അടിപ്പാലം, കാലം ഇരിക്കൂർ, എം.കെ. സുഹൈൽ, കെ.വി. ഷാനിബ്, ഫർഹാന ടി.പി, സർവകലാശാല സെനറ്റ് അംഗം മുനവ്വർ പഴയങ്ങാടി, യൂത്ത് ലീഗ് നേതാക്കളായ ഷിനാജ് കെ.കെ, ഷജീർ ഇക്ബാൽ, ശബീർ എടയന്നൂർ, നസീർ പുറത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

MSF victory
മുടക്കോഴിമലയിലെ ചെങ്കൽ കുഴികളിൽ വെള്ളക്കെട്ട്; പൂർവ്വസ്ഥിതിയിലാക്കാൻ പഞ്ചായത്തും വില്ലേജും നിർദ്ദേശം നൽകി
MSF victory
ഒറ്റയടിക്ക് കുതിച്ചത് 2120 രൂപ; സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്, റെക്കോർഡ് ഭേദിക്കുമോ?
MSF victory
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയില്‍ നിന്നും ഉയര്‍ത്താന്‍ ഒരു കാരണവശാലും കേരളം അനുവദിക്കില്ല: മന്ത്രി മോന്‍സ് ജോസഫ്
Summary

In a significant victory for MSF in the Kannur University Student Union Election 2026, MSF candidate M. Fatima Niha N.K., a UUC from Mananthavady Government College, was elected unopposed as the Wayanad District Executive Member.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com