Police Rescue 
Thrissur

ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്; വയോധികന് രക്ഷകരായി പൊലീസ് സംഘം

രാത്രി പട്രോളിംഗിനിടെ സമയബന്ധിതമായ ഇടപെടൽ; പൂക്കാട്ടുപടി സ്വദേശി ഇക്ബാൽ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ആളൂർ: ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനെ പൊലീസ് സംഘം സമയോചിതമായി ഇടപ്പെട്ട് ആശുപത്രിയിലെത്തിച്ചു. പൂക്കാട്ടുപടി മരോട്ടിക്കൽ വീട്ടിൽ ഇക്ബാൽ (61) ആണ് അപകടത്തിൽപ്പെട്ടത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ പുറത്തേക്ക് വീണത്.

സംഭവമറിഞ്ഞ ഉടൻ തന്നെ മേഖലയിൽ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. എസ്ഐ ജയ്‌സൺ, സിപിഒ-മാരായ രാകേഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് റെയിൽവേ ലൈനിന് സമീപം മിന്നൽ തിരച്ചിൽ നടത്തിയത്. പൊലീസിന്റെ പെട്ടെന്നുള്ള തെരച്ചിലിൽ ചോരവാർന്ന നിലയിൽ കിടന്നിരുന്ന ഇക്ബാലിനെ കണ്ടെത്താനായി.

ഇയാളെ ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിലുള്ള ഇക്ബാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാൾ സുഖം പ്രാപിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

Aloor police rescues senior citizen from train accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഭിപ്രായ വ്യത്യാസം തര്‍ക്കമായി മാറരുത്'; ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്‍പിങ്ങും

Today's Rashi Phalam September 13| പരീക്ഷാ ഫലത്തിൽ അനുകൂല വിവരം, പ്രണയത്തിൽ സന്തോഷകരമായ വഴിത്തിരിവ്

സച്ചിന്റെ ആ റെക്കോർഡ് തകർത്തു; 'ടെസ്റ്റ് ഫിഫ്റ്റി'യിൽ ചരിത്രമെഴുതി ജോ റൂട്ട്!

'പിന്തുടര്‍ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല'; സിപിഎം വിട്ട് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

ടാറ്റ സണ്‍സിന് തിരിച്ചടി: ലിസ്റ്റിങ് ഒഴിവാക്കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി; 2.01 ലക്ഷം കോടിയുടെ ഭീമന്‍ കമ്പനി വിപണിയിലേക്ക്?