Car Electric Scooter Gutted 
Thrissur

പുലർച്ചെ പൊട്ടിത്തെറി ശബ്ദം, പിന്നാലെ തീയും പുകയും; ഇരിങ്ങാലക്കുടയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും കത്തിനശിച്ചു

ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ട് അപകടകാരണമെന്ന് നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: ഇരിങ്ങാലക്കുട ശക്തിനഗറിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും പൂർണ്ണമായും കത്തിനശിച്ചു. തട്ടിൽ റിജോ ജോസിന്റെ വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം

അപകടസമയത്ത് വീട്ടിൽ റിജോയുടെ ഭാര്യ മെഡാലിനും ഇളയ മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീടിന്റെ മുൻവശത്ത് നിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് പോർച്ചിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. അപകടം മനസ്സിലാക്കിയ മെഡാലിൻ ഉടൻ തന്നെ മകളെയും കൂട്ടി വീടിന്റെ പിൻവശത്തൂടെ മതിൽ ചാടിക്കടന്ന് തൊട്ടടുത്തുള്ള റോഡിലേക്ക് മാറുകയായിരുന്നു.

ഫയർഫോഴ്സും പൊലീസും ഉടൻ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ കാർ പോർച്ചിലെ ടൈലുകൾ, മേൽക്കൂരയിലെ ഷീറ്റുകൾ, പോർച്ചിനോട് ചേർന്നുള്ള മുറിയുടെ ജനാലകൾ എന്നിവയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിക്കുകയും, ഇത് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലേക്കും സൈക്കിളിലേക്കും പടരുകയുമായിരുന്നുവെന്നാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വീട്ടുകാർ സമയോചിതമായി പുറത്തേക്ക് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

A car, an electric scooter, and a bicycle parked at a residence in Irinjalakuda, Thrissur, were completely gutted in an early morning fire on Friday, suspected to have been triggered by a short circuit in the electric scooter's battery; the residents escaped unharmed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൊബൈൽ ഫോൺ പാസ്‌കോഡ് നൽകാൻ നിർബന്ധിക്കാനാകുമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

'പന്ത് ചുരണ്ടി' ഓസ്‌ട്രേലിയ ആഷസും ജയിച്ചു!!!

'ദൃശ്യം: ദ് കണ്‍ക്ലൂഷ'നും 'ഹനുമാനും'; ഈ വാരാന്ത്യം ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

രാഷ്ട്രപതി ദ്രൗപതി മുർമു തൃശൂരിലെത്തി; ഗവർണറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു

'ഏഴാം അറിവ്' ചെയ്യാന്‍ പാടില്ലായിരുന്നു, ആ സിനിമയില്‍ ഞാന്‍ ഒട്ടും തൃപ്തയല്ല; തുറന്നു പറഞ്ഞ് ശ്രുതി ഹാസന്‍