police പ്രതീകാത്മക ചിത്രം
Thrissur

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് പരാതിക്കാർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: ബ്രഹ്മകുളത്ത് രാധാഗുരുവായൂരപ്പൻ ക്ഷേത്ര നിർമ്മാണത്തിനെന്നും ഭൂമി വാങ്ങാനെന്നും പറഞ്ഞ് ഭക്തരിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് വഞ്ചിച്ചതായി ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണം. പ്രായമായവരടക്കമുള്ള നിരവധി ഭക്തരാണ് സാമ്പത്തിക തട്ടിപ്പിനിരയായതെന്ന് പരാതിക്കാർ തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയായ സൂരജ് സോമശേഖരൻ നായർ (ആചാര്യപാദതീർത്ഥ ഭക്തി സുദർശൻ സ്വാമി) വിവിധ പേരുകളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വാട്സ്ആപ്പ് കൂട്ടായ്മകളിലൂടെയും വിപുലമായ പ്രചാരണം നടത്തിയാണ് പണം സമാഹരിച്ചത്. ക്ഷേത്രനിർമ്മാണത്തിനും സ്ഥലമെടുപ്പിനുമായി ലക്ഷക്കണക്കിന് രൂപ സംഭാവന നൽകിയ ഭക്തർക്ക് പിന്നീട് നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കാൻ പോലും അനുവാദം നൽകിയില്ല. നൽകിയ പണം തിരികെ ആവശ്യപ്പെട്ടവരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇവർ ആരോപിക്കുന്നു.

ഏകദേശം ആയിരത്തോളം ഭക്തരടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഒന്നരക്കോടിയോളം രൂപ പിരിച്ചെടുത്ത ശേഷം മുന്നറിയിപ്പില്ലാതെ ഗ്രൂപ്പ് പിരിച്ചുവിടുകയായിരുന്നു. ആജീവനാന്ത ബ്രഹ്മചാരിയായി സ്വയം വിശേഷിപ്പിച്ചാണ് സൂരജ് സാമ്പത്തിക പിരിവുകൾ നടത്തിയത്. എന്നാൽ ആശ്രമത്തിനുള്ളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഉൾപ്പെടെ നിരവധി ആക്ഷേപകരമായ പ്രവർത്തനങ്ങൾ നടന്നിരുന്നതായി മുൻ അന്തേവാസികൾ വെളിപ്പെടുത്തിയതായും ട്രസ്റ്റ് അംഗമായ ലീന എന്ന സ്ത്രീയുമായി ചേർന്നാണ് ഇത്തരം കാര്യങ്ങൾ നടത്തിയതെന്നും പരാതിക്കാർ ആരോപിച്ചു.

തട്ടിപ്പിനെതിരെ ഗുരുവായൂർ, ടെമ്പിൾ പൊലീസ് സ്റ്റേഷനുകളിൽ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇരകൾ വ്യക്തമാക്കി. പിന്നീട് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കളക്ടർ എന്നിവർക്ക് നൽകിയ കൂട്ടപ്പരാതിയെ തുടർന്നാണ് അന്വേഷണം നടന്നത്. എന്നാൽ മുൻ ടെമ്പിൾ എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ ഈ കേസിനെ ട്രസ്റ്റികൾ തമ്മിലുള്ള ആഭ്യന്തര തർക്കമായി ലഘൂകരിച്ച് കള്ളറിപ്പോർട്ട് നൽകി ഒതുക്കിതീർക്കാൻ ശ്രമിച്ചതായും പരാതിക്കാർ കുറ്റപ്പെടുത്തി. സംഭവത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഭക്തരുടെ ആവശ്യം.

A section of devotees has levelled serious allegations against the Golokam Trust and its managing trustee, Suraj Somashekharan Nair (Acharyapadateertha Bhakti Sudarshan Swami), accusing them of duping devotees of crores of rupees under the pretext of constructing the Radha Guruvayurappan temple and acquiring land at Brahmakulam in Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ