ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ജൂൺ 23 ചൊവ്വാഴ്ച ദർശന സമയത്തിൽ താല്കാലിക ക്രമീകരണം ഏർപ്പെടുത്തിയതായി ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. അന്ന് ക്ഷേത്ര ശ്രീകോവിലിൽ അഷ്ടബന്ധം ഇടുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് നട നേരത്തെ അടയ്ക്കുന്നത്
അന്ന് ഉച്ചപൂജ ചടങ്ങുകൾ പൂർത്തിയായ ശേഷം, ഉച്ചയ്ക്ക് 1.30-ന് മുൻപ് തന്നെ നാലമ്പലത്തിന് അകത്തേക്ക് ഭക്തജനങ്ങൾ പ്രവേശിക്കുന്നത് പൂർണ്ണമായി നിർത്തിവെക്കും. തുടർന്ന് കൃത്യം 1.30 PM-ന് ക്ഷേത്രനട അടയ്ക്കുന്നതാണ്.
അതുകൊണ്ട് തന്നെ ദൂരദേശങ്ങളിൽ നിന്നും അന്നേദിവസം ദർശനത്തിനായി എത്തുന്ന ഭക്തർ ഈ സമയക്രമം അതനുസരിച്ച് യാത്രകൾ ക്രമീകരിക്കേണ്ടതാണ്. പിന്നീട് വൈകിട്ട് നാലരയ്ക്ക് (4.30 PM) ക്ഷേത്രനട വീണ്ടും തുറന്നതിനു ശേഷം മാത്രമേ ഭക്തർക്ക് പതിവ് ചടങ്ങുകളും തുടർന്നുള്ള ക്ഷേത്ര ദർശനവും സാധ്യമാകൂ എന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates