കേരള കലാമണ്ഡലം 
Thrissur

കലാമണ്ഡലത്തെ നിലനിര്‍ത്താന്‍ സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ ആരായും: മന്ത്രി പിസി വിഷ്ണുനാഥ്

സാംസ്‌കാരിക സർവ്വകലാശാലയാക്കാനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെറുതുരുത്തി: കലാമണ്ഡലത്തെ പ്രതിസന്ധികളിൽ നിന്നും കരകയറ്റുന്നതിനായി സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് വ്യക്തമാക്കി. പൊതുമേഖലാ കമ്പനികള്‍ക്ക് അവരുടെ സിഎസ്ആര്‍ ഫണ്ടിന്റെ ഒരു ഭാഗം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള കലാമണ്ഡലത്തിന്റെ ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ 96-ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാമണ്ഡലത്തെ സാംസ്‌കാരിക യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ടൂറിസം വകുപ്പുമായി സഹകരിച്ച് കലാമണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന 'ഡേ വിത്ത് ദ മാസ്റ്റേഴ്‌സ്' പോലുള്ള പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. സ്വന്തം നിലയില്‍ സാമ്പത്തിക വരുമാനം കണ്ടെത്താനുള്ള വഴികളും സ്ഥാപനം തുറക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശമ്പളക്കുടിശ്ശികയടക്കമുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

Culture Minister P.C. Vishunath stated that the state government will support efforts to secure CSR funds for Kerala Kalamandalam, helping the institution overcome financial crises and explore possibilities of becoming a cultural university.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

തത്കാലം ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്, കുത്തനെ ഇടിഞ്ഞ് എണ്ണവില; ബാരലിന് 91 ഡോളര്‍, ഇന്ധനവില കുറയുമോ?

നൂറ്റാണ്ട് പഴക്കമുള്ള സെന്റ് തോമസ് യുപി സ്കൂളിന് സ്വന്തം പേര് തിരിച്ചുകിട്ടി; നാലുവർഷം നീണ്ട പോരാട്ടത്തിന് വിരാമം

മൂന്നര പതിറ്റാണ്ടായി കാത്തുകിടക്കുന്ന 660 ഏക്കർ! വനവൽക്കരണവും ഐടി പാർക്കും എങ്ങും എത്തിയില്ല; എയിംസിന് ജീവനേകുമോ പുറക്കാട് മണക്കൽ പാടശേഖരം?

ഒറ്റയടിക്ക് 360 രൂപ കുറഞ്ഞു; സ്വര്‍ണവില 1,06,000ല്‍ താഴെ