Naushad Arrested Sexual Assault Kunnamkulam  
Thrissur

ട്യൂഷൻ സെന്ററിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: 52-കാരനായ അധ്യാപകൻ അറസ്റ്റിൽ

മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ നൗഷാദ് പിടിയിൽ; ക്ലാസെടുക്കുന്നതിനിടെ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കുന്നംകുളം (തൃശ്ശൂർ): ട്യൂഷൻ സെന്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ 52-കാരനായ അധ്യാപകൻ അറസ്റ്റിൽ. തൃശ്ശൂർ ചൂണ്ടൽ സ്വദേശിയായ നൗഷാദിനെയാണ് വിദ്യാർഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്ന് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടലിൽ ഇയാളുടെ സ്വന്തം വസതിയിൽ വെച്ച് നടത്തിയിരുന്ന ട്യൂഷൻ സെന്ററിൽ വെച്ചാണ് സംഭവം നടക്കുന്നത്. മൂന്ന് പെൺകുട്ടികളാണ് അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്യൂഷന് പോയിരുന്ന കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകനായ നൗഷാദ് തങ്ങളുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കുട്ടികൾ വീട്ടുകാരോട് തുറന്നുപറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ കുട്ടികളുമായി കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിയായ നൗഷാദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.അറസ്റ്റിലായ നൗഷാദിൽ നിന്ന് ട്യൂഷൻ സെന്ററിലെ മറ്റ് പെൺകുട്ടികൾക്കും സമാനമായ രീതിയിൽ ഉപദ്രവം നേരിട്ടിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

A 52-year-old tuition teacher, identified as Naushad, was arrested by the Kunnamkulam Police in Thrissur following complaints of sexual assault filed by three minor schoolgirls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം; അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

CJP Jantar Mantar Protest Live: സിജെപി - കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച പൂർത്തിയായി

'എല്ലാവർക്കും ഡൽഹിയിൽ പോയി പ്രതിഷേധിക്കാൻ പറ്റിയെന്ന് വരില്ല; പക്ഷേ ഇത് കണ്ടിട്ട് മിണ്ടാതിരിക്കാൻ കഴിയുന്നില്ല'

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും പനി മരണം; കോഴിക്കോട് ചികിത്സയിലിരുന്ന ആറു വയസ്സുകാരി മരിച്ചു