തിയറ്ററിൽ മികച്ച പ്രതികരണം, ഒടിടിയിൽ മനം കവരുമോ ഭാവനയുടെ ആ സിനിമ ? സ്ട്രീമിങ് തുടങ്ങി 'അനോമി'

സാറ ഫിലിപ്പ് എന്ന ഫോറൻസിക് അനലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
Anomie
Anomieഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

അടുത്തിടെ പുറത്തിറങ്ങിയതിൽ ഭാവനയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് 'അനോമി'. ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ഒടിടിയിലെത്തിയിരിക്കുകയാണ് ചിത്രം. സാറ ഫിലിപ്പ് എന്ന ഫോറൻസിക് അനലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാൻ കഴിയും. റഹ്മാൻ, ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ്, സുമിത് നവൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന 'സൗണ്ട് പാർട്ടിക്കിൾസ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു 'അനോമി'.

'മരണത്തിന്റെ സമവാക്യം' ടാ​ഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. റിയാസ് മാരാത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിച്ച ചിത്രം നിർമിച്ചത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എപികെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവനയും ചേർന്നാണ് ചിത്രം നിർമിച്ചത്.

Anomie
'ആ 'പരാജയപ്പെട്ട സംവിധായകന്‍' എന്റെ അച്ഛനാണ്, പേര് സിബി മലയില്‍'; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍
Anomie
ഓൺലൈനിൽ ചോർന്നത് പണിയായോ ? ഒറ്റ ദിവസം നേടിയത് 'ലിയോ', 'ബീസ്റ്റ്' എന്നീ ചിത്രങ്ങളേക്കാൾ കുറവ്; 'ജന നായകൻ' കളക്ഷൻ ?
Anomie
ലൈംഗികമായി അധിക്ഷേപിക്കുന്ന അമ്മൂമ്മ, സ്വത്ത് ചോദിച്ച് പോയിട്ടില്ല, എല്ലാത്തിനും തെളിവുണ്ട്; വെളിപ്പെടുത്തി അഹാന കൃഷ്ണ
Summary

Bhavana starrer Anomie OTT Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com