

പേളി മാണിയ്ക്ക് മറുപടിയുമായി സംവിധായകന്‍ സിബി മലയിലിന്റെ മകന്‍. വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടിനെ വിമര്‍ശിച്ച് സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ എത്തിയിരുന്നു. പിന്നാലെ പേളിയും പ്രതികരിച്ചിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു പേളിയുടെ പ്രതികരണം. തുടര്‍ന്ന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിക്കുകയായിരുന്നു ജോ.
വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടവരുത്തിയത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ജീവനേക്കാള്‍ വലുതല്ല ഒരു ലക്ഷ്യവും അതിനാല്‍ പരുക്കേല്‍ക്കാതിരിക്കണമെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് പേളി പറഞ്ഞത്. പേളിയുടെ പ്രതികരണത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ കമന്റിലെത്തി. ഇക്കൂട്ടത്തില്‍ ജോ സിബി മലയിലും ഉണ്ടായിരുന്നു.
ഷെയിം ഓണ്‍ യു എന്നായിരുന്നു ജോയുടെ കമന്റ്. പിന്നീട് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയും ജോ പേളിയുടെ നിലപാടിനെ ചോദ്യം ചെയ്തു. പിന്നീടാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പേളി മറുപടി നല്‍കിയത്. മറുപടിക്കുറിപ്പില്‍ തനിക്കെതിരെ രംഗത്ത് വന്നൊരു പരാജയപ്പെട്ട സംവിധായകനെക്കുറിച്ച് പേളി പരാമര്‍ശിക്കുന്നുണ്ട്. പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ട ഈ സ്റ്റോറി പങ്കുവച്ചു കൊണ്ടായിരുന്നു ജോയുടെ മറുപടി.
''ഹേയ് മമ്മ ബെയര്‍, ആ പരാജയപ്പെട്ട സംവിധായകന്‍ എന്റെ അച്ഛനാണ്. ആരേയാണ് നേരിടുന്നതെന്ന് മുമ്പേ പരിശോധിക്കണം. എഴ് സ്ലൈഡുകള്‍ വായിക്കാന്‍ മാത്രം മടിയാണോ നിങ്ങള്‍ക്ക്? 5.7 മില്യണ്‍ ഫോളോവേഴ്‌സ് നിങ്ങളുടെ പാതി വെന്ത ഡിപ്ലോമസി വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങള്‍ക്ക് ഏഴ് സ്ലൈഡ് അധികമാണോ? നിങ്ങളിത് വ്യക്തിപരമാക്കിയതിനാല്‍, ഗെയിം ആരംഭിക്കട്ടെ. ആ പരാജയപ്പെട്ട സംവിധായകന്‍ നട്ടെല്ലില്ലാത്ത മകനെയല്ല വളര്‍ത്തിയത്. നിങ്ങളുടെ അച്ഛനൊരു ഭീരുവിനെ വളര്‍ത്തിയത് പോലെയല്ല. അദ്ദേഹത്തിന്റെ പേര് സിബി മലയില്‍ എന്നാണ്. ചെല്ല്, ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ'' എന്നാണ് ജോ സിബി മലയില്‍ പറഞ്ഞത്.
''തെറ്റായ കാഴ്ചപ്പാട് ചൂണ്ടിക്കാണിക്കുന്നത് കൊടിയ പാതകമാണെന്ന് തോന്നുന്നു. ഭയമില്ലാത്തൊരാളെ നിങ്ങള്‍ക്ക് അവഹേളിക്കാനാകില്ല. അത് മറ്റൊരു ദിവസത്തെ പാഠമാക്കാം. ഞാനൊരു തെറ്റ് ചൂണ്ടിക്കാണിച്ചതാണ്. ഇത് എന്റെ ജീവിതമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഞാനൊരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറല്ല. അവരെ ഫോളോ ചെയ്യുകയോ അണ്‍ഫോളോ ചെയ്യുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാകാം. അവര്‍ക്കെതിരായ യാതൊരു വിധ വ്യക്തിപരമായ ആക്രമണങ്ങളും ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. അതായിരുന്നില്ല എന്റെ ഉദ്ദേശം. പക്ഷെ വിവരക്കേട് വിവരക്കേടാണെന്ന് പറയുന്നത് ആളുകളെ ട്രിഗര്‍ ചെയ്യുമെങ്കില്‍ അതായിക്കോട്ടെ'' എന്നും ജോ മറ്റൊരു സ്റ്റോറിയിലൂടെ പറഞ്ഞു.
കൂടുതലൊന്നും പറയാനില്ല. ശുഭ രാത്രി. നമ്മുടെ പിന്തുണ വേണ്ടവര്‍ക്കൊപ്പം ശക്തമായി നില്‍ക്കുക. എന്ത് തന്നെ സംഭവിച്ചാലും. സ്വന്തമെന്നത് പോലെ സ്‌നേഹിക്കുക. പ്രളയ കാലത്തും പാന്‍ഡെമിക്കിന്റെ സമയത്തും നമ്മള്‍ ഒരുമിച്ച് നിന്നതാണ്. നമ്മുടെ മക്കള്‍ക്ക് വേണ്ടിയും അത് ആവര്‍ത്തിക്കാം. ജയ് ഹിന്ദ്. വ്യക്തിഗതി അതിക്രമങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യുന്നതായിരിക്കും എന്നും ജോ സിബി മലയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates