തൃശൂർ: മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗി മരിച്ച സംഭവത്തിൽ ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ റീ-പോസ്റ്റ്മോർട്ടം അടക്കമുള്ള കാര്യങ്ങൾ ആലോചിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സംശയങ്ങൾ നീക്കാൻ തുടർനടപടികൾ സ്വീകരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്നും സുരേഷ് ഗോപി ചോദിച്ചു.
കൂടെ നിൽക്കാൻ ആളില്ലാതെ ആശുപത്രിയിൽ വരുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് പറയുന്നതിൽ ഔചിത്യക്കുറവുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം, രോഗികളെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോകുന്ന പ്രവണത ഇവിടെ കൂടുതലാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ലിജോ ജെ. കൊള്ളന്നൂർ വ്യക്തമാക്കി.
സംഭവം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗൗരവമായ വീഴ്ചയാണെന്ന് മുൻമന്ത്രി കെ. രാജൻ ആരോപിച്ചു. മരണം സംഭവിച്ച് 36 മണിക്കൂർ എന്ന സമയവ്യത്യാസം മാത്രമേയുള്ളൂ എന്ന് പറഞ്ഞ് അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ല. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും കെ. രാജൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates