തൃശൂർ: ദേശീയപാത 66-ലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും പ്രദേശത്തെ വാഹന ഉടമകൾക്ക് ടോൾ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഹൈവേയിലെ പാലങ്ങളുടെയും സർവീസ് റോഡുകളുടെയും പണികൾ ഉടൻ പൂർത്തിയാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
പ്രാദേശികവാസികളും യാത്രക്കാരും നേരിടുന്ന പ്രശ്നങ്ങളിൽ എംപി അടിയന്തരമായി ഇടപെടണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. പെരിങ്ങാവിലെ സുരേഷ് ഗോപിയുടെ ഓഫീസിനു സമീപം ബാരിക്കേഡുകൾ തീർത്താണ് പോലീസ് പ്രക്ഷോഭകരെ തടഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates