Thrissur City Circle Inspector S Anshad 
Thrissur

​കുറ്റവാളിയെ പൂട്ടിയ കരങ്ങൾ കരുതലായി തലോടി; ഇരുട്ടിലായ രണ്ട് കുരുന്നുകൾക്ക് ജീവിതവെളിച്ചം പകർന്ന എസ് അൻഷാദ്

നിലവിൽ തൃശൂർ സിറ്റി സർക്കിൾ ഇൻസ്പെക്ടറാണ് അൻഷാദ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ/കണ്ണൂർ: ഒരു കൊലപാതകക്കേസ് അന്വേഷിച്ച് തെളിവുകൾ ശേഖരിക്കുകയും പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതിലപ്പുറത്തേക്ക്, അനാഥരായ രണ്ട് കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വെളിച്ചമായി മാറിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മാനുഷികകഥയാണ് ശ്രദ്ധേയമാകുന്നത്. കണ്ണൂർ ഇരിട്ടിയിലെ ശോഭ കൊലപാതകക്കേസിൽ പ്രതി മഞ്ജുനാഥിന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധി പ്രസ്താവിച്ചപ്പോൾ, കുറ്റാന്വേഷണത്തിനൊപ്പം കൊല്ലപ്പെട്ട ശോഭയുടെ മക്കളുടെ പുനരധിവാസത്തിനായി നിലകൊണ്ട എസ് അൻഷാദിന്റെ ഇടപെടലുകളും ഏറെ പ്രശംസിക്കപ്പെടുകയാണ്. നിലവിൽ തൃശൂർ സിറ്റി സർക്കിൾ ഇൻസ്പെക്ടറാണ് അൻഷാദ്.

2017 ജനുവരി 14-നാണ് ഇരിട്ടിയിലെ കടയുടെ വരാന്തയിൽ രണ്ട് മക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ശോഭയെ രണ്ടാം ഭർത്താവ് മഞ്ജുനാഥ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ കിണറ്റിൽ തള്ളിയ ശേഷം, കുഞ്ഞുങ്ങളെ ട്രെയിനിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. അന്ന് ഇരിട്ടി പൊലീസ് സ്റ്റേഷനിൽ പ്രൊബേഷണറി ഓഫീസറായിരുന്ന അൻഷാദാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയത്.

​ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ ഒടുവിൽ മുംബൈയിലെത്തുകയും, അധികൃതർ അവരെ രക്ഷപ്പെടുത്തി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞുങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മുംബൈയിൽ പോസ്റ്ററുകൾ പതിപ്പിച്ചു. കുട്ടികൾ മലയാളം സംസാരിക്കുന്നത് മനസ്സിലാക്കിയ മുംബൈയിലെ ഒരു മലയാളി പൊലീസ് ഉദ്യോഗസ്ഥൻ കേരള പൊലീസിനെ ബന്ധപ്പെട്ടതാണ് നിർണ്ണായകമായത്. തുടർന്ന് പൊലീസ് ഗ്രൂപ്പുകളിൽ പ്രചരിച്ച ചിത്രങ്ങളിലൂടെ കുഞ്ഞുങ്ങളെ ശോഭയുടെ മക്കളാണെന്ന് തിരിച്ചറിയുകയും, കേരള പൊലീസ് സംഘം മുംബൈയിലെത്തി ഇരുവരെയും നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.

​കേസ് അന്വേഷണത്തിനപ്പുറം കുഞ്ഞുങ്ങളുടെ സുരക്ഷയും ഭാവിയും ഉറപ്പാക്കുന്നതിലായിരുന്നു അൻഷാദിന്റെ ശ്രദ്ധ. കുഞ്ഞുങ്ങൾ വീണ്ടും തെരുവിലേക്ക് എത്തപ്പെട്ടേക്കുമോ എന്ന ആശങ്കയിൽ അദ്ദേഹം ശിശുക്ഷേമ സമിതിയെ സമീപിച്ച് സംരക്ഷണ മാർഗ്ഗങ്ങൾ തേടി. തുടർന്ന് വിവിധ സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ, കുട്ടികളെ പ്രവേശിപ്പിക്കാനും വിദ്യാഭ്യാസ ചെലവുകൾ വഹിക്കാനും ഒരു സ്ഥാപനം മുന്നോട്ടുവന്നു.

Anshad

"അവർ നന്നായി വളരണമെന്നായിരുന്നു എന്റെ ആഗ്രഹം. അവർ ഇപ്പോൾ പഠനത്തിൽ നന്നായി മുന്നോട്ടുപോകുന്നതിൽ സന്തോഷമുണ്ട്," അൻഷാദ് പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവിതത്തിലുണ്ടായ ഈ മാറ്റവും സംഭവങ്ങളും 'ഉയിർ' എന്ന സിനിമയ്ക്കും പ്രചോദനമായിട്ടുണ്ട്.

വിചാരണ നടപടികൾ പൂർത്തിയാക്കി കുറ്റവാളിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമ്പോൾ, ദുരന്തത്തിനിടയിലും തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ച ആ രണ്ട് കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഒപ്പം നിന്ന ഉദ്യോഗസ്ഥന്റെ കരുതൽ മാതൃകയാവുകയാണ്.

Beyond investigating the 2017 Iritty murder case and bringing the accused to justice, officer S. Anshad—now Thrissur City Circle Inspector—helped trace and rehabilitate the victim's two abandoned children from Mumbai, securing their schooling and future in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ എംപിമാർ കൂടുമോ? മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആര്‍ക്കാണ് നേട്ടം?

കേരളത്തില്‍ എംപിമാര്‍ കൂടുമോ?; തിരുപ്പരന്‍കുണ്‍ട്രത്ത് ഇന്ന് ദീപം തെളിക്കും; കിവികള്‍ 356ന് പുറത്ത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച; വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് ബുക്കിങ്

'ഈ സ്‌നേഹക്കടയില്‍ ഒന്ന് കയറണം, ഇവര്‍ക്ക് കരുത്തായി കൂടെ നില്‍ക്കണം'; ഹൃദയം നിറഞ്ഞ ആദരവെന്ന് സുരേഷ് ഗോപി

ടോൾ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറച്ചാൽ പണി കിട്ടും; ആറിരട്ടി പിഴ!!