തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉദ്ഘാടത്തിനൊരുങ്ങിയ നെസ്‌കഫേ ഔട്ട്‌ലെറ്റ്‌ 
Thrissur

ഇനി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും പ്രീമിയം ബ്രാന്‍ഡ് കാറ്ററിങ് ഔട്ട്ലെറ്റ്; ശനിയാഴ്ച പ്രവര്‍ത്തനം തുടങ്ങും

ആലുവ, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം റെയില്‍വേ സ്റ്റേഷനുകളിലും നെസ്‌കഫേ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തൃശ്ശൂര്‍: യാത്രക്കാര്‍ക്ക് മികച്ച ഗുണമേന്മ ഉറപ്പുനല്‍കുന്ന ബ്രാന്‍ഡഡ് ഭക്ഷണ-പാനീയങ്ങള്‍ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ആദ്യ പ്രീമിയം ബ്രാന്‍ഡ് കാറ്ററിങ് ഔട്ട്ലെറ്റ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. പ്രശസ്ത ബ്രാന്‍ഡായ നെസ്‌കഫേയുടെ ഔട്ട്ലെറ്റാണ് തൃശൂരില്‍ ആരംഭിക്കുന്നത്. ഇതോടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തന്നെ വിശ്വസനീയമായ ബ്രാന്‍ഡിന്റെ ഗുണമേന്മയുള്ള ഭക്ഷണ-പാനീയ ഉല്‍പന്നങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും.

'യാത്രയ്ക്കിടെ ഗുണമേന്മയുള്ളതും ശുചിത്വമുള്ളതുമായ ഭക്ഷണ-പാനീയങ്ങള്‍ ലഭിക്കണമെന്നാണ് ഇന്ന് യാത്രക്കാര്‍ ആഗ്രഹിക്കുന്നത്. ആ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള സേവനങ്ങളാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുന്നത്. പ്രീമിയം ബ്രാന്‍ഡ് കാറ്ററിങ് ഔട്ട്ലെറ്റുകള്‍ വഴി യാത്രക്കാര്‍ക്ക് വിശ്വസനീയമായ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും' -തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട് പറഞ്ഞു. സേവനം ഡിവിഷനിലെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റെയില്‍വേ കാറ്ററിങ് നയത്തിന്റെയും ഭക്ഷ്യ സിരക്ഷാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഔട്ട്ലെറ്റുകള്‍ അംഗീകൃത ബ്രാന്‍ഡുകളോ അവയുടെ ന്യായമായ വിലയില്‍ ഗുണമേന്മയുള്ള ഭക്ഷണ-പാനീയങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തില്‍ ആലുവ, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം റെയില്‍വേ സ്റ്റേഷനുകളിലും നെസ്‌കഫേ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും.

ആലുവ, ആലപ്പുഴ, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ റെസ്റ്റോറന്റ് മാതൃകയിലുള്ള പ്രീമിയം ബ്രാന്‍ഡ് കാറ്ററിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മട്ടാഞ്ചേരി, നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍ കോച്ച് റെസ്റ്റോറന്റുകള്‍ ആരംഭിക്കുന്ന പദ്ധതിയും പരിഗണനയിലാണ്.

Premium brand catering outlet at Thrissur railway station; will start operations on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!