Cane elephants crafted in Chalakudy 
Thrissur

പൂരങ്ങളുടെ നാട്ടിൽ നിന്ന് ചൂരൽ ആനകൾ ഹൈദരാബാദിലേക്ക്; വിവിഐപി വിവാഹവേദിയെ അലങ്കരിക്കാൻ ചാലക്കുടിയിൽ ഒരുങ്ങിയത് ആറ് ഗജവീരന്മാർ

പരിയാരത്തെ പണിശാലയിൽ അസം ചൂരലിൽ നിർമ്മിച്ച ആറ് ആനകൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: പൂരങ്ങളുടെയും ആനക്കമ്പത്തിന്റെയും നാടായ തൃശ്ശൂരിൽ നിന്നും ചൂരൽ ആനകൾ ഹൈദരാബാദിലേക്ക് യാത്ര തിരിക്കുന്നു. ചാലക്കുടി പരിയാരത്തെ പണിശാലയിൽ ചൂരലിൽ നിർമ്മിച്ച ലക്ഷണമൊത്ത ആറ് കൊമ്പന്മാരാണ് ഹൈദരാബാദിലെ ഒരു വിവിഐപി വിവാഹ സ്വീകരണ ചടങ്ങിനെ അലങ്കരിക്കാനൊരുങ്ങുന്നത്. വിവാഹ ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന റനേഷും രാഹുലുമാണ് ഈ കൗതുകമുണർത്തുന്ന ചൂരൽ ആനകളുടെ സ്രഷ്ടാക്കൾ.

വിവിഐപി വിവാഹത്തിന് വേണ്ടിയാണ് തങ്ങൾക്ക് ഈ പ്രത്യേക ഓർഡർ ലഭിച്ചതെന്ന് റനേഷും രാഹുലും പറയുന്നു. ആറ് ആനകളെയാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം ഒൻപത് അടി ഉയരത്തിലും, രണ്ടെണ്ണം എട്ട് അടി ഉയരത്തിലും, ബാക്കി രണ്ടെണ്ണം ആറ് അടി ഉയരത്തിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിലപിടിപ്പിലും ഇവ കേമന്മാർ തന്നെയാണ്; മൂന്നര ലക്ഷം രൂപയാണ് ഇവയുടെ മതിപ്പുവില

ആനയുടെ രൂപത്തിൽ വെൽഡ് ചെയ്തെടുക്കുന്ന ഇരുമ്പ് ഫ്രെയിമിൽ കനമുള്ള ചൂരലുകൾ കെട്ടിവെച്ചാണ് നിർമ്മാണം. അതിനു മുകളിൽ ചെറിയ ഉരുണ്ട ചൂരലുകൾ ആണിയടിച്ച് ഉറപ്പിക്കുകയും ചെയ്യും. പൂർണ്ണമായും അസം ചൂരലാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ആറ് ആനകളെ നിർമ്മിക്കുന്നതിനായി ഏകദേശം ആറായിരത്തോളം കിലോ ചൂരലാണ് വേണ്ടിവന്നത്.

ഇടഞ്ഞോടുമെന്ന ഭയമില്ലാതെ എവിടെയും പ്രദർശിപ്പിക്കാമെന്നതും കൗതുകക്കാഴ്ച ഒരുക്കാമെന്നതുമാണ് ഈ ചൂരൽ ആനകളുടെ പ്രത്യേകത. ആൾക്കൂട്ടങ്ങളെ ആനന്ദിപ്പിക്കുക എന്നത് മാത്രമാണ് ഇവയുടെ ദൗത്യം. കൊമ്പും തുമ്പിക്കൈയുമെല്ലാം ചൂരലിൽ തന്നെയാണ് മെനഞ്ഞെടുത്തിരിക്കുന്നത്. ഈവന്റ് മാനേജ്‌മെന്റ് രംഗത്ത് ഒരു വ്യാഴവട്ടക്കാലമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചൂരൽ ആനകളെ നിർമ്മിക്കുന്നത് ഇതാദ്യമാണെന്ന് റനേഷും രാഹുലും വ്യക്തമാക്കി.

Six life-like elephants crafted entirely from Assam cane in Chalakudy, Thrissur, are set to adorn a VVIP wedding reception in Hyderabad, created by event managers Ranesh and Rahul at an estimated cost of ₹3.5 lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വരി; ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മദ്യപിച്ച് ഡ്രൈവിങ്, എട്ട് വാഹനങ്ങളില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, കൊച്ചിയില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പുനർജ്ജനി നൂഴലിൽ അൻപത്തിരണ്ടാം വർഷവും ആദ്യ ഊഴം ചന്തുവെന്ന പാറപ്പുറത്ത് രാമചന്ദ്രന്; ഭക്തിസാന്ദ്രമായി തിരുവില്വാമല

മണിപ്പൂരില്‍ വ്യാജമദ്യ ദുരന്തം; 15 മരണം ; 200ലേറെ പേര്‍ ചികിത്സയില്‍