Bear Attack Valparai 
Thrissur

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്

കുറുക്കുവഴിയിലൂടെ നടന്നുപോകുമ്പോൾ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

വാൽപ്പാറ: വാൽപ്പാറയ്ക്ക് സമീപം തേയിലത്തോട്ടത്തിന് നടുവിലൂടെ നടന്നുപോവുകയായിരുന്ന എസ്റ്റേറ്റ് സൂപ്പർവൈസർക്ക് നേരെ കരടിയുടെ ആക്രമണം. പച്ചമല എസ്റ്റേറ്റിന്റെ നോർത്ത് ഡിവിഷനിലെ സൂപ്പർവൈസറായ മോസസിനാണ് (58) വന്യമൃഗത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

'റോട്ടിക്കട' മേഖലയിലുള്ള ഒരു ബന്ധുവിന്റെ വീട് സന്ദർശിച്ച ശേഷം തിരികെ ജോലിസ്ഥലത്തേക്ക് കുറുക്കുവഴിയിലൂടെ നടന്നുപോവുകയായിരുന്നു മോസസ്. ഇതിനിടെ തേയിലച്ചെടികൾക്കിടയിൽ പതിയിരുന്ന കരടി പെട്ടെന്ന് ഇയാളുടെ നേർക്ക് ചാടിവീണ് ആക്രമിക്കുകയായിരുന്നു. നിലത്തു വീണ മോസസ് ജീവൻ രക്ഷിക്കാൻ കരടിയോട് മല്ലിടുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാരും തോട്ടം തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഓടിയെത്തിയതോടെയാണ് കരടി കാട്ടിലേക്ക് പിൻവാങ്ങിയത്. തുടർന്ന് മോസസിനെ ഉടൻതന്നെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ശരീരമാസകലം ആഴത്തിലുള്ള മുറിവുകളേറ്റതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

An estate supervisor sustained severe injuries after being ambushed and mauled by a wild bear while returning through a shortcut route near Pachamala Estate in Valparai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

ദിവസവും നാല് മുട്ട വീതം, ശരീരത്തിന് എന്ത് സംഭവിക്കും?

UNIVERSITY OF KERALA: വനിതാ ഹോസ്റ്റലിൽ കുക്ക്, കിച്ചൺ ഹെൽപ്പർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

സിഇസി ആക്ട് കേസിലെ ഭിന്നവിധി പിൻവലിക്കണമെന്ന ഹർജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍