Mundakkai Chooralmala Township FILE
Wayanad

വയനാട് ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 31-ന്; മേപ്പാടിയിൽ 149 ഗുണഭോക്താക്കളെ കണ്ടെത്തും

കള്ളാടിയിലെ മണ്ണുനീക്കത്തിന് ഒക്ടോബർ 31-നകം ആക്ഷൻ പ്ലാൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ലക്ഷ്മി ആതിര

കൽപ്പറ്റ: പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മിക്കുന്ന രണ്ടാംഘട്ട വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 31-ന് നടക്കും. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ വെച്ചാണ് 149 ഗുണഭോക്താക്കൾക്കായുള്ള നറുക്കെടുപ്പ് നടക്കുകയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യോഗം അറിയിച്ചു.

നവംബർ മാസത്തിൽ തന്നെ ഗുണഭോക്താക്കൾക്ക് വീടുകൾ പൂർണ്ണമായി കൈമാറാൻ കഴിയുന്ന രീതിയിൽ ടൗൺഷിപ്പിലെ അവശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകി. പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ മുൻകൂട്ടി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡി.ഡി.എം.എ കോ-ചെയർപേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രണ്ടാംഘട്ടത്തിൽ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്ന അതേ വേളയിൽത്തന്നെ അവയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, മേൽവിലാസം മാറ്റിയ റേഷൻ കാർഡ്, വൈദ്യുതി, ശുദ്ധജല കണക്ഷനുകൾ എന്നിവ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ വി. ചെൽസാസിനി വ്യക്തമാക്കി.

ടൗൺഷിപ്പിലെ സോൺ ഒന്നിൽ 23 വീടുകളും സോൺ മൂന്നിൽ ആറ് വീടുകളും സോൺ നാലിൽ 14 വീടുകളും സോൺ അഞ്ചിൽ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തിൽ ഗുണഭോക്താക്കൾക്കായി തയ്യാറാക്കിയിട്ടുള്ളത്. ഈ ഘട്ടത്തിലെ വിതരണ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിൽ കുടുംബങ്ങൾ താമസമാക്കുന്ന വീടുകളുടെ ആകെ എണ്ണം 327 ആയി ഉയരും. ടൗൺഷിപ്പ് പ്രദേശത്തും കൽപ്പറ്റ നഗരസഭാ പരിധിയിലും മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ (CWRDM) നേതൃത്വത്തിൽ സമഗ്രമായ ശാസ്ത്രീയ പഠനം നടത്താൻ തീരുമാനമായിട്ടുണ്ട്. റോഡ്, ഡ്രെയിനേജ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുനിസിപ്പൽ സെക്രട്ടറിയും ഡി.ഡി.എം.എ വിദഗ്ദ്ധരും ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കും.

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ച 26 കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകളിലേക്ക് എത്രയും പെട്ടെന്ന് സുരക്ഷിതമായി മടങ്ങിയെത്താനുള്ള സാഹചര്യം ഭരണകൂടം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. കള്ളാടിയിൽ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ 2.10 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഈ മണ്ണ് നിക്ഷേപിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തി ഒക്ടോബർ 31-നകം കൃത്യമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമയപരിധിക്കുള്ളിൽ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) മുഖേന മണ്ണ് നീക്കം ചെയ്യുകയും ചെയ്യുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

The allotment draw to select 149 beneficiaries for the second phase of houses constructed under the Wayanad rehabilitation township project will be held on October 31 at the MSA Auditorium in Meppadi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

"പാറ്റകളെ തുരത്തണം, പെരുകാന്‍ അനുവദിക്കരുത്"; സിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്റ്റാഫിനും ആപ്പിള്‍ ഐപാഡ്; ചെലവിടുക 6.7 കോടി

പുതിയ ഫോൺ വാങ്ങിയോ ? പഴയത് വിൽക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

രാവിലെ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? അറിയാം ഗുണങ്ങളും ദോഷങ്ങളും