വാലന്‍റൈന്‍സ് ഡേ 
Greetings

Valentine's Day Wishes 2026: മലയാളത്തില്‍ വാലന്റൈസ് ഡേ ആശംസകള്‍ അറിയിക്കാം

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടുമുള്ളവര്‍ക്ക് തങ്ങളുടെ പ്രണയം ഒരു ആഘോഷമാക്കാന്‍ ഒരു വാലന്റൈന്‍സ് ഡേ കൂടി വന്നെത്തുകയാണ്. ഫെബ്രുവരി 14ലെ വാലന്റൈന്‍സ് ദിനാഘോഷത്തോടെ ഈ വര്‍ഷത്തെ വാലന്റൈന്‍സ് വാരം അവസാനിക്കും. നിങ്ങളുടെ കാമുകനോടോ കാമുകിയോടെ സ്‌നേഹവും പ്രണയവും തുറന്ന് പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രിയപ്പെട്ട അവസരമായാണ് വാലന്റൈന്‍സ് ഡേ അറിയപ്പെടുന്നത്. വാലന്റൈന്‍സ് വാരത്തിലെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്റെ അവസാന ദിവസമാണ് വാലന്റൈന്‍സ് ദിനം.

ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്കായി ആചരിക്കുന്നത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ നീളുന്നു വാലന്റൈന്‍സ് വാരത്തിലെ ആഘോഷ പരിപാടികള്‍.വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകളുണ്ടെങ്കിലും ഏറ്റവും പ്രചാരത്തിലുള്ളത് വിശുദ്ധ വാലന്റൈന്റെ ചരിത്രമാണ്. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ റോം ഭരിച്ചിരുന്ന ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈനികര്‍ വിവാഹം കഴിക്കുന്നത് നിരോധിച്ചിരുന്നു.

വിവാഹം കഴിഞ്ഞാല്‍ സൈനികരുടെ യുദ്ധവീര്യം കുറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. എന്നാല്‍, പ്രണയത്തിന്റെ പക്ഷത്തായിരുന്ന വാലന്റൈന്‍ എന്ന പുരോഹിതന്‍ ചക്രവര്‍ത്തിയെ ധിക്കരിച്ച് രഹസ്യമായി പ്രണയിതാക്കളെ വിവാഹം കഴിപ്പിച്ചു. ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ തടവിലാക്കുകയും ഫെബ്രുവരി 14-ന് വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു. തന്റെ മരണത്തിന് മുന്‍പ് വാലന്റൈന്‍ ജയിലറുടെ മകള്‍ക്ക് ഒരു കത്തെഴുതി, അതില്‍ 'നിങ്ങളുടെ വാലന്റൈനില്‍ നിന്ന്' എന്ന് ഒപ്പിട്ടിരുന്നു. ഈ സ്മരണയ്ക്കായിട്ടാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്.

പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ പ്രണയദിനാശംസകള്‍ നേരാം...!

1. ഞാന്‍ ഇന്ന് ഇങ്ങനെ ആയിരിക്കുന്നത് നിന്റെ പ്രണയത്തിന്റെ കരുത്തിലാണ്. എനിക്കും ഏറ്റവും പ്രിയപ്പെട്ട നിനക്ക് പ്രണയദിനാശംസകള്‍..!

2. നിന്നോടുള്ള പ്രണയത്താല്‍ എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഈ പ്രണയം പുഴ പോലെ ഒഴുകട്ടെ. ഹാപ്പി വാലന്റൈന്‍സ് ഡേ..!

3. നിന്റെ പൂര്‍ണതയിലും അപൂര്‍ണതയിലും നിന്റെ നിറവിലും ശൂന്യതയിലും ഞാന്‍ നിന്നെ അഗാധമായി പ്രണയിക്കുന്നു. അത്രത്തോളം എനിക്ക് പ്രിയപ്പെട്ടതാണ് നീ...പ്രണയദിനാശംസകള്‍...!

4. നീ എന്റെ ആകാശത്തിലെ സൂര്യനാണ്...എന്റെ പ്രപഞ്ചത്തിലെ നക്ഷത്രമാണ്...നീ എനിക്കൊപ്പം ഉള്ളതിനേക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊന്നും ഇല്ല...പ്രണയദിനാസംസകള്‍...!

5. നമ്മള്‍ കണ്ടുമുട്ടിയ ആദ്യ ദിവസം മുതല്‍ എന്നെ സന്തോഷിപ്പിക്കുന്നതിനും ചിരിപ്പിക്കുന്നതിനും എനിക്കൊപ്പം കൂട്ടായിരിക്കുന്നതിനും നിനക്ക് നന്ദി. ഹാപ്പി വാലന്റൈന്‍സ് ഡേ...!

6. ഓരോ ദിവസവും എനിക്ക് നിന്നോടുള്ള പ്രണയം പുതിയതാണ്. ഹാപ്പി വാലന്റൈന്‍സ് ഡേ...!

7. നമ്മുടെ ജീവിതത്തില്‍ മോശം സമയങ്ങളും നല്ല സമയങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം നമ്മള്‍ ചേര്‍ന്നു നിന്നു. പ്രിയപ്പെട്ട നിനക്ക് പ്രണയദിനാശംസകള്‍...!

8. ജീവിതത്തിന്റെ അവസാന നിമിഷം വരെ നമുക്ക് പ്രണയിച്ചുകൊണ്ടിരിക്കാം. അതിനോളം സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. പ്രണയദിനാശംസകള്‍...!

9. എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടത് നീയാണ്, പ്രണയദിനത്തിന്റെ ആശംസകള്‍...!

10. കലണ്ടറിലെ ഒരു ദിവസം മാത്രമാകും പ്രണയദിനം. എന്നാല്‍ വര്‍ഷത്തിലെ എല്ലാ ദിവസവും ഞാന്‍ നിന്നെ പ്രണയിക്കുന്നു, ചേര്‍ത്തുപിടിക്കുന്നു. ഹാപ്പി വാലന്റൈന്‍സ് ഡേ...!

Valentine's Day greetings in Malayalam: Valentine's day history, and speciality of the week and wishes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

'28-ാം വയസില്‍ ട്രാന്‍സ്പ്ലാന്റ്, അണ്ഡം ശീതികരിക്കണമെന്ന് പറഞ്ഞില്ല; ചോദിച്ചപ്പോള്‍ ഡോക്ടര്‍ നല്‍കിയ മറുപടി'; തുറന്നു പറഞ്ഞ് മംമ്ത

'ദിസ് ഈസ് ടൂ മച്ച്..., കൊടിമരത്തിലെ സ്വർണംവരെ മോഷ്ടിച്ചു'; ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

പുറത്തു നിര്‍ത്താന്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ് സഖാവെ; പാര്‍ട്ടിയിലേക്ക് തിരിച്ചുവരവ് ജീവിതാഭിലാഷം; നാളെ മുതല്‍ എനിക്ക് ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടാകില്ല; എംഎ ബേബിക്ക് തുറന്ന കത്ത്

ബ്യൂട്ടിപാർലറിൽ പോയി സമയം കളയണോ? ചർമത്തിലെ കരിവാളിപ്പ് മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഈ നാച്ചുറൽ ബ്ലീച്ച്

SCROLL FOR NEXT