Articles

ദൈവശിക്ഷയുടെ കഥയും കറയും

ജിസ ജോസ്

ബൈബിളിലെ സോദോം ഗോമോറ നഗരങ്ങളുടേയും ലോത്തിന്റേയും കഥയിൽനിന്നു സാറാ ജോസഫ് മെനഞ്ഞെടുത്തിരിക്കുന്ന ‘കറ’യ്ക്ക് കാലികമായ അനുഭവപരിസരങ്ങളോടുള്ള അടുപ്പമാണ് അതിശയിപ്പിക്കുക. നൂറ്റാണ്ടുകൾക്കു മുന്‍പെഴുതപ്പെട്ടതെങ്കിലും അതിനെ സമകാലിക ജീവിത സാഹചര്യങ്ങളോടു ചേർത്തുവെയ്ക്കുന്നതിലെ കൗശലം അസാധാരണമാണ്. ദൈവത്തിന്റെ കല്പനകൾ നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട അബ്രഹാമിന്റെ നീതികേടുകളും നീതിമാനെന്നു വാഴ്ത്തപ്പെടുന്ന ലോത്തിന്റെ ധാർമ്മിക പ്രതിസന്ധികളും കറയിൽ കേന്ദ്രപ്രമേയമായി വരുന്നു. അബ്രഹാമും ലോത്തും വിചാരണ ചെയ്യപ്പെടുന്നതും വിധിക്കപ്പെടുന്നതും അവരോട് ഏറ്റവും ചേർന്നുനിൽക്കുന്ന സ്ത്രീകളിലൂടെയാണ്.

ആത്മാവ് കെട്ടുപോയ, വിഷമയമായ സമ്പത്തുള്ള, അക്രമത്തിന്റെ ഭാഷ സംസാരിക്കുന്ന സോദോം നഗരം. റോഷോം ചെടിയുടെ കറയിൽനിന്നൂറുന്ന ലഹരിയുടെ അടിമകളായ ജനതയെ തീയും ഗന്ധകവും വർഷിച്ച് ഇല്ലാതാക്കിയ ദൈവശിക്ഷയുടെ കഥയ്ക്ക് ജീവിതസ്പർശിയായ പുനരാഖ്യാനമാണ് സാറാ ജോസഫ് നടത്തിയിരിക്കുന്നത്.

അതിനൊപ്പം ഇതു യാത്രകളുടേയും പുസ്തകമാണ്.

അബ്രഹാമിന്റെ ദൈവം നൽകുന്ന കല്പനകൾക്കനുസരിച്ചുള്ള പ്രയാണങ്ങൾ... കാർകെമിഷ്, അല്ലെപ്പോ, കാദേശ്... ദമാസ്‌കസ്, ഈജിപ്ത്, കാനാൻ, മരുഭൂമികൾ... ബൈബിളിലെ ഭൂമികകളിലൂടെ, അതിന്റെ സംസ്കാരത്തിലൂടെ, ഭൂമിശാസ്ത്ര സവിശേഷതകളിലൂടെയുള്ള യാത്രകൾ. ലോത്തും പെണ്‍മക്കളും അതിജീവനത്തിനായി നടത്തുന്ന യാത്രകളുമുണ്ട്.

കാവ്യാത്മകവും സാന്ദ്രവുമായ ഭാഷയിലൂടെ, അതിസുന്ദരമായ ആഖ്യാനശൈലിയിലൂടെ കറ പുരണ്ട ജീവിതങ്ങൾ, നീതിയ്ക്കു പിന്നിലെ അനീതികൾ വെളിപ്പെടുത്തുകയാണ് ‘കറ.’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

വയറു നിറയെ കഴിക്കില്ല, ബ്രേക്ക്ഫാസ്റ്റിന് മുട്ടയുടെ വെള്ള; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ് രഹസ്യം

'ഒരു രൂപ പോലും തന്നില്ല, പെടാപ്പാട് പെടുത്തിയ നിര്‍മാതാക്കള്‍'; അരങ്ങേറ്റ സിനിമ ഓര്‍ക്കാന്‍ ഇഷ്ടമില്ലെന്ന് രാധിക ആപ്‌തെ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 32 lottery result

വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം, പ്രതിപക്ഷ എം പി മാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസ്

SCROLL FOR NEXT