മലേഷ്യയുമായി പത്ത് നിര്‍ണായക കരാര്‍; ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കും

ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു.
Ten crucial agreements with Malaysia
Ten crucial agreements with Malaysiafacebook
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാനും ഇന്ത്യ-ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.

Ten crucial agreements with Malaysia
'മുസ്ലീങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത്' അസം മുഖ്യമന്ത്രി; വിവാദമായതോടെ വിഡിയോ പിന്‍വലിച്ചു; യുഎപിഎ ചുമത്തണമെന്ന് പ്രതിപക്ഷം

ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സഹകരണം ശക്തമാക്കാന്‍ പത്ത് നിര്‍ണായക കരാറുകള്‍ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ചു.

Ten crucial agreements with Malaysia
കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. ഇന്നലെ മലേഷ്യന്‍ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നേരിട്ടെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചിരുന്നു. പിന്നീട് മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേല്‍പ്പും നല്‍കി. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ഓഫീസിലായിരുന്നു ആചാരപരമായ വരവേല്‍പ്പ്. ഇതിനിടെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമര്‍ശിച്ചു. ഇന്ത്യന്‍ സമൂഹം മോദിക്ക് നല്‍കിയ സ്വീകരണത്തിലും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പങ്കെടുത്തു.

Summary

Ten crucial agreements with Malaysia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com