'മുസ്ലീങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത്' അസം മുഖ്യമന്ത്രി; വിവാദമായതോടെ വിഡിയോ പിന്‍വലിച്ചു; യുഎപിഎ ചുമത്തണമെന്ന് പ്രതിപക്ഷം

പോയിന്റ് ബ്ലാങ്ക് ഷോട്ട് എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചത്.
Assam BJP's ‘point-blank shot' video sparks outrage for ‘targeting' Muslims
'മുസ്ലീങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത്' അസം മുഖ്യമന്ത്രി
Updated on
1 min read

ഗുവാഹത്തി: മുസ്ലീങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മയുടെ വിവാദ വിഡിയോയില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. വംശഹത്യക്കുള്ള ആഹ്വാനമാണിതെന്നും ഇത് വലിയ അനന്തരഫലമുണ്ടാക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. വിവാദത്തിന് പിന്നാലെ വിഡിയോ ബിജെപി പിന്‍വലിച്ചു.

Assam BJP's ‘point-blank shot' video sparks outrage for ‘targeting' Muslims
കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം രാത്രിയാണ് ബിജെപിയുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമില്‍ വിവാദ വിഡിയോ പങ്കുവച്ചത്. രണ്ട് മുസ്ലീങ്ങളുടെ മേല്‍ വെടിയുണ്ട പതിക്കുന്ന രീതിയിലാണ് വിഡിയോ ചിത്രീകരിച്ചത്. പോയിന്റ് ബ്ലാങ്ക് ഷോട്ട് എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചത്.

വിഭജന നയം നടപ്പിലാക്കാനുള്ള ബിജെപിയുടെ ആഹ്വാനമാണെന്നും വംശഹത്യയാണ് വിഡിയോ ചിത്രീകരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതെങ്കിലും തരത്തിലുള്ള നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും നിയമനടപടി വേണമെന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഭരണകക്ഷിയായ ബിജെപി ബോധപൂര്‍വം വിദ്വേഷം പടര്‍ത്താനും ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ കര്‍ശനമായ നിയമനടപടി വേണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Assam BJP's ‘point-blank shot' video sparks outrage for ‘targeting' Muslims
കാമുകിയുടെ വിവാഹം മറ്റൊരാളുമായി; 26കാരനായ ബോഡി ബില്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

വിവാദമായതോടെ ബിജെപി അസം സംസ്ഥാന ഘടകം വിഡിയോ എക്‌സില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും മറിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ ശത്രുത വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തതുകൊണ്ട് അതുണ്ടാക്കിയ ആഘാതം കുറയില്ലെന്നും പ്രചരിപ്പിച്ചവര്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

Summary

Assam BJP's ‘point-blank shot' video sparks outrage for ‘targeting' Muslims – ‘Disgraceful is a kind word'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com