കാമുകിയുടെ വിവാഹം മറ്റൊരാളുമായി; 26കാരനായ ബോഡി ബില്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞതിന്റെ മനോവിഷമത്തില്‍ 26കാരനായ ബോഡി ബില്‍ഡര്‍ ആത്മഹത്യ ചെയ്ത നിലയില്‍
body builder kiran
കിരണ്‍ source: x
Updated on
1 min read

ബംഗളൂരു: മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞതിന്റെ മനോവിഷമത്തില്‍ 26കാരനായ ബോഡി ബില്‍ഡര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബോഡി ബില്‍ഡറും ജിം പരിശീലകനുമായ കിരണിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരണ്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. ശനിയാഴ്ച ഇരുവരും കണ്ടുമുട്ടിയപ്പോള്‍ മറ്റൊരാളുമായി തന്റെ വിവാഹം നിശ്ചയിച്ചതിനെ കുറിച്ച് കാമുമി കിരണിനെ അറിയിക്കുകയായിരുന്നു. ഇത് കേട്ടതിന്റെ മനോവിഷമത്തില്‍ വീട്ടിലേക്ക് പോയ കിരണ്‍ മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

body builder kiran
ചാരവൃത്തി തടയാന്‍ ഡിജിറ്റല്‍ പ്രോട്ടോകോള്‍, സമഗ്ര പദ്ധതിയുമായി കേന്ദ്രം

ഏറെനേരം കഴിഞ്ഞിട്ടും മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതോടെ, കുടുംബാംഗങ്ങള്‍ വാതില്‍ പൊളിച്ചു അകത്തുകടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കിരണിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കേസിന്റെ വിവിധ വശങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

body builder kiran
'ഞങ്ങള്‍ ജിഹാദികള്‍', വന്ദേഭാരത് ട്രെയിനില്‍ ബോംബ് വെക്കുമെന്ന് ഭീഷണി; വ്യാജമെന്ന് റെയില്‍വേ
Summary

Bengaluru Bodybuilder Dies By Suicide After Girlfriend's Engagement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com