'ഞങ്ങള്‍ ജിഹാദികള്‍', വന്ദേഭാരത് ട്രെയിനില്‍ ബോംബ് വെക്കുമെന്ന് ഭീഷണി; വ്യാജമെന്ന് റെയില്‍വേ

കത്തില്‍ ഒരു റെയില്‍വേ ജനറല്‍ മാനേജറുടെ അക്കൗണ്ടില്‍ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Vande Bharat
Vande Bharat file
Updated on
1 min read

ഹൈദരാബാദ്: വന്ദേ ഭാരത് ട്രെയിനില്‍ ബോംബ് വെക്കുമെന്ന് ഭീഷണി. സെക്കന്ദരാബാദിലെ റെയില്‍പ്പാളത്തില്‍ ബോംബ് വെച്ച് തകര്‍ക്കും എന്നായിരുന്നു ഭീഷണി. ജിഹാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ചവരാണ് ഭീഷണി മുഴക്കിയത്. ആക്രമണം ഒഴിവാക്കാന്‍ റെയില്‍വേ രണ്ടു കോടി രൂപ നല്‍കണമെന്നും ഭീഷണി കത്തില്‍ ആവശ്യപ്പെടുന്നു.

Vande Bharat
തമിഴ്‌നാട്ടില്‍ H5N1 ഭീതി; ചത്തുവീണത് 1500-ഓളം കാക്കകള്‍, സുരക്ഷാ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്ക് ആണ് ഭീഷണി കത്ത് എത്തിയത്. കത്തില്‍ ഒരു റെയില്‍വേ ജനറല്‍ മാനേജറുടെ അക്കൗണ്ടില്‍ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കത്തില്‍ പറയുന്നുണ്ട്. ഷോയിബ്, ഷംഷീര്‍, നിസാമി എന്നീ മൂന്ന് പേരുകളാണ് കത്തില്‍ ജിഹാദികള്‍ എന്ന് വിശേഷിപ്പിച്ചവര്‍ തങ്ങളുടെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത്.

Vande Bharat
റീല്‍ ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ മുറുകി; 29കാരി മരിച്ചു

ഷോയിബ്, ഷംഷീര്‍, നിസാമി എന്നീ മൂന്ന് പേരുകളാണ് കത്തില്‍ ജിഹാദികള്‍ എന്ന് വിശേഷിപ്പിച്ചവര്‍ തങ്ങളുടെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ ഭീഷണി കത്താണ് എന്നാണ് റെയില്‍വേയുടെ പ്രതികരണം. പ്രതികള്‍ പണം സ്വീകരിക്കാന്‍ എന്തിനാണ് വിലാസം രേഖപ്പെടുത്തിയത് എന്നാണ് റെയില്‍വേ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം.

ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്ക് ആണ് ഭീഷണി കത്ത് എത്തിയത്. ഒരു റെയില്‍വേ ജനറല്‍ മാനേജറുടെ അക്കൗണ്ടില്‍ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കത്ത്. സ്‌ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു. എന്നാല്‍ ഇത് വ്യാജ ഭീഷണി കത്താണെന്നാണ് റെയില്‍വേയുടെ പ്രതികരണം.

Summary

Bomb threat on Vande Bharat train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com