റീല്‍ ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ മുറുകി; 29കാരി മരിച്ചു

tragic accident occurred in Banda, UP, where a 27-year-old woman died while filming a reel.
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: റീല്‍ ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ മുറുകി യുവതി മരിച്ചു. ഉത്തര്‍പ്രദേശില്‍ ബന്ദ ജില്ലയില്‍ താമസിക്കുന്ന മോഹിനി (27) ആണ് മരിച്ചത്. തൂങ്ങിക്കിടക്കുന്ന ഒരു രംഗമാണ് മോഹിനി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. കഴുത്തില്‍ ഒരു കെട്ട് ഉണ്ടാക്കി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതിനായി ഒരു സ്റ്റൂളില്‍ കയറി നിന്നു. വഴുതി വീണതാണോ അതോ ബാലന്‍സ് നഷ്ടപ്പെട്ടതാണോ എന്നത് വ്യക്തമല്ലെന്നും കഴുത്തില്‍ മുറുകിയതോടെ നിമിഷങ്ങള്‍ക്കകം മോഹിനി മരിച്ചതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.

tragic accident occurred in Banda, UP, where a 27-year-old woman died while filming a reel.
'പോറ്റിയുടെ കാര്യങ്ങള്‍ ചോദിച്ചു, കൃത്യമായി മറുപടി പറഞ്ഞു; എസ്‌ഐടിയുടെ നടപടിയില്‍ അസ്വാഭാവികതയില്ല': അടൂര്‍ പ്രകാശ്

മോഹിനിയുടെ നാല് വയസ്സുകാരിയായ മകള്‍ മുറിയില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയെ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടതോടെ കുട്ടി സഹായത്തിനായി നിലവിളിച്ചു. ആ നിലവിളി കേട്ട് അയല്‍ക്കാരെത്തി. എന്നാല്‍ കഴുത്തില്‍ കുരുക്ക് മുറുകി സെക്കന്‍ഡുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു.

tragic accident occurred in Banda, UP, where a 27-year-old woman died while filming a reel.
'ജോസ് കെ മാണിയുടെ ക്ഷണം തമാശ, കേരള കോണ്‍ഗ്രസിന്റെ തറവാട് പിജെ ജോസഫ് നയിക്കുന്ന പാര്‍ട്ടി'

പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ അപകടമാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary

A tragic accident occurred in Banda, UP, where a 27-year-old woman died while filming a reel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com