

കോട്ടയം: എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തമാശയെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്. കേരള കോണ്‍ഗ്രസിന്റെ യഥാര്‍ഥ തറവാട് പിജെ ജോസഫ് നയിക്കുന്ന പാര്‍ട്ടിയാണ്. മുന്നണിയില്‍ പ്രശ്‌നമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. 10 സീറ്റ് കേരള കോണ്‍ഗ്രസിനുണ്ടെന്നും അതില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍തികളെ നിര്‍ത്താനാണ് തീരുമാനമെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തെക്കാള്‍ കൂടുതല്‍ നേട്ടം ജോസഫ് വിഭാഗം ഉണ്ടാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. 10 സീറ്റുകള്‍ കേരള കോണ്‍ഗ്രസിനുണ്ട് അതില്‍ ജയിക്കുന്ന സ്ഥാനര്‍ഥികളെ നിര്‍ത്തും. കൂടുതല്‍ സീറ്റ് ഇതുവരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല.
മുന്നണി മാറ്റ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഇവിടെ നടക്കുന്നത് സീറ്റ് ചര്‍ച്ചകളാണ്. മത്സരിക്കുന്ന സീറ്റുകളില്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നാണ് തീരുമാനം. എന്നാല്‍ എത്ര സീറ്റ് വേണം, എത്ര സീറ്റ് ചോദിക്കണം എന്നിങ്ങനെയുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്ന നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates