'തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; എല്ലാ കാര്യത്തിലും അഭിപ്രായം പറയാന്‍ ഞാനില്ല'

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
VD Satheesan
വി ഡി സതീശന്‍ഫയൽ
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം വി ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ? മാഷിന് പിണറായി വിജയന്‍ പറഞ്ഞപ്പോലെ ഒരു 110 ആക്കാം. ഞാന്‍ ഒരു ട്രോളില്‍ കണ്ടു, 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും. അവര് ജയിക്കുമെന്ന് അവര് പറഞ്ഞോട്ടെ.'- വി ഡി സതീശന്‍ പരിഹസിച്ചു.

'വികസനമല്ലാതെ മറ്റെന്താണ് ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകും. മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ആ ഉപദേശങ്ങളുംകൂടി ഞങ്ങള്‍ സ്വീകരിക്കാം.'- വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്നും യുഡിഎഫ് കാണുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നുമുള്ള ആക്ഷേപത്തിന് മറുപടിയായി വി ഡി സതീശന്‍ പറഞ്ഞു.

VD Satheesan
എം പരിവാഹന്റെ പേരില്‍ വാട്‌സ്ആപ്പിലൂടെ വീണ്ടും തട്ടിപ്പ്, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകും; ജാഗ്രത

സമസ്തയടക്കമുള്ള സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്നും ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു. 'ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. കാരണം ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്. ഈ കുറ്റം പറയുന്നവര്‍ക്ക് പരസ്പരം പഴിചാരാം, ഒത്തുചേരാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. അത്തരം കാര്യങ്ങളിലെല്ലാം കേറി അഭിപ്രായം പറയേണ്ട ആവശ്യമെന്താണ്? അങ്ങനെ അഭിപ്രായം പറയേണ്ടവരല്ല രാഷ്ട്രീയ നേതാക്കള്‍. പ്രതിപക്ഷ നേതാവിന്റെ ജോലി അതല്ല. എന്‍എസ്എസിലോ എസ്എന്‍ഡിപിയിലോ സമസ്തയിലോ എന്തെങ്കിലും തീരുമാനം എടുത്താല്‍ നിങ്ങള്‍ ഉടനെ എന്റെയടുത്തേക്ക് വരും, അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല ഞാന്‍. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷ നേതാവ്. ഓരോ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങള്‍ അവര്‍ നോക്കിക്കോളും, അവിടെയുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചോളും.'- അദ്ദേഹം പറഞ്ഞു.

VD Satheesan
'എസ്‌ഐടി കേരള പൊലീസ് തന്നെയല്ലേ; ഇപ്പോള്‍ എനിക്കൊപ്പമുള്ള പടം തപ്പി നടക്കുകയാണ്'
Summary

in election udf will secure over 100 seats: vd satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com