Poems

ചാട്ടവാറും മുതുകും: പിഎ നാസിമുദ്ദീന്‍ എഴുതിയ കവിത

ഓരോ പ്രഹരവുംരതിമൂര്‍ച്ഛയുണ്ടാക്കുന്നപ്രേമപരിരംഭണം

Author : പി.എ. നാസിമുദ്ദീന്‍

അടിമയുടെ മുതുക്
ചാട്ടവാറിനോട് പറഞ്ഞു:

വായുവിലെ നിന്റെ സീല്‍ക്കാരം
എന്റെ ഇഷ്ടഗാനം
ഓരോ പ്രഹരവും
രതിമൂര്‍ച്ഛയുണ്ടാക്കുന്ന
പ്രേമപരിരംഭണം
ചുളുങ്ങിയ തൊലിയിലെ
കത്തിപ്പടരലുകള്‍
ആനന്ദത്തിന്റെ കരകാണാക്കടല്‍

നീ
അനാഥത്വത്തില്‍നിന്നും
അരക്ഷിതത്വത്തില്‍നിന്നും
രക്ഷിക്കുന്ന
അന്ധനങ്കൂരം

ചാട്ടവാര്‍ പറഞ്ഞു:

കാമുകീ
എന്റെ ആലിംഗനങ്ങളില്‍
ചാവേറുപോലെ ചിതറുന്ന
മാംസലാവണ്യമേ

നിന്നിലേക്ക്
പ്രേമകടാക്ഷമെറിയുമ്പോള്‍
ഭൂമിയിലെ നിന്റെ പ്രതിച്ഛായകളായ
പാദപാനം ചെയ്യുന്ന ഭക്തരിലേക്കും
നേതൃപൂജ ചെയ്യുന്ന അനുയായികളിലേക്കും
അറിയാതെ കണ്ണുചിമ്മിപ്പോകുന്നു.

മുതുകു പറഞ്ഞു:

കിന്നാരം പറഞ്ഞുനില്‍ക്കാതെ
ചലവും വ്രണവുമൊലിക്കുന്ന
ഈ മാംസപുഞ്ജത്തിലേക്ക്
അനുഭൂതികളുടെ
ഉതിര്‍മണികളുതിര്‍ക്കുക.

ചിത്രീകരണം - ഗോപീകൃഷ്ണന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

പാടത്ത് പണിയെടുത്ത് ഇം​ഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന