Poems

ഹൈക്കു കവിതകള്‍- മൊയ്തു മായിച്ചാന്‍കുന്ന്  

ഹൈക്കു കവിതകള്‍- മൊയ്തു മായിച്ചാന്‍കുന്ന്  

Author : സമകാലിക മലയാളം ഡെസ്ക്

1          
കോട്ടുവാ

പുലര്‍കാലം
മിണ്ടാതെ വരുന്ന കാറ്റിന്
മടിപിടിച്ചു
മരിച്ചവരുടെ കോട്ടുവാമണം

 2         
കൂട്ട്

മൈലാഞ്ചി ചെടി മാത്രം
അവളോടൊപ്പം
കുഴിമാടത്തില്‍ കിടന്നു.

3         
ഉരിയാടല്‍

വീട്ടുകാരനും വീടും
ഒന്നും ഉരിയാടുന്നില്ല
ചുമരിലെ സമയസൂചിയുടെ 
മിടിപ്പുകള്‍ മാത്രം.

4         
കണ്ണേറ്

പണിതുകൊണ്ടിരിക്കുന്ന
വീടിന് കണ്ണ് 
പതിയാതിരിക്കാന്‍
'ഠോ' എന്നെഴുതി.

5
തൊട്ടാവാടി

എന്തിനാണിങ്ങനെ
നാണം കുണുങ്ങുന്നു
ഈ നൂറ്റാണ്ടിലും.


6          
അറ്റം

പട്ടം പറത്തുന്ന കുട്ടി
ആകാശം തൊടാനാവാതെ 
നൂലറ്റം
വരെ.

7          
തുഴ

ഇക്കരെയുള്ള വള്ളം
അക്കരെയെത്താന്‍
എത്ര തുഴയണമെന്ന് 
പങ്കായത്തിനറിയില്ല.
          
8
കൊതുക്

മൂളിപ്പാട്ട്
മുഴുപ്പിക്കും മുമ്പേ
കയ്യടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

ബാങ്കിനേക്കാള്‍ കൂടുതല്‍ റിട്ടേണ്‍; സാധാരണക്കാര്‍ക്ക് ഇപ്പോഴും 'അറിയാത്ത' സര്‍ക്കാര്‍ നിക്ഷേപ പദ്ധതി

ഗോവൻ കോട്ട പൊളിച്ചടുക്കി കൊമ്പന്മാർ; എഫ്‌സി ഗോവയെ 3-2 ന് വീഴ്ത്തി

പത്ത് വർഷത്തിന് ശേഷം സൂപ്പർ ലീഗിൽ കേരളം; ആദ്യ പോരാട്ടം നാളെ വിദർഭയ്‌ക്കെതിരെ

'ഈ ബില്‍ തമിഴ് ജനതയ്ക്ക് ഭീഷണി; ഞാന്‍ പറയുന്നത് ഓര്‍ത്തുവെച്ചോ'