Poems

'തള്ളിയിട്ട മരം'- ഹൃഷികേശന്‍ പി.ബി. എഴുതിയ കവിത

അക്കാലത്ത്കണ്ണും മൂക്കുംചെവിയും ഇല്ലാത്തഒരു പൊണ്ണത്തടിയന്‍ പാഴ്മരംഞങ്ങളുടെ വീട്ടില്‍ഉണ്ടായിരുന്നു

Author : ഹൃഷികേശന്‍ പി.ബി

ക്കാലത്ത്
കണ്ണും മൂക്കും
ചെവിയും ഇല്ലാത്ത
ഒരു പൊണ്ണത്തടിയന്‍ പാഴ്മരം
ഞങ്ങളുടെ വീട്ടില്‍
ഉണ്ടായിരുന്നു

എന്തൊക്കെയോ
പിറുപിറുത്തുകൊണ്ടിരിക്കും
മുതിര്‍ന്നവര്‍ പറയാറുണ്ട്
മരം ആദ്യം തൊട്ടേ
അങ്ങനെയൊരു 'സമ്പ്രദായ'മാണത്രേ
കാറ്റുവരുമ്പോള്‍
അത് ചിലച്ചുകൊണ്ടിരിക്കും
എപ്പോഴും കാറ്റുണ്ടാവും

വന്നുപോവുന്ന വെയിലിനെ,
മഴയെ,
നിലാവിനെ,
ചിലപ്പോള്‍ വരുന്ന പക്ഷികളെ,
നോക്കിനില്‍ക്കുന്ന മേഘങ്ങളെ,
മണ്ണിനടിയില്‍
കണ്ടുമുട്ടിയ ചില വേരുകളെക്കുറിച്ച്,
അല്ലെങ്കില്‍
ജലത്തിന്റെ ചില ഉറവകളെക്കുറിച്ച്,
തന്റെ അമ്മയെക്കുറിച്ച് എന്നപോലെ,
തടിയന്‍, അടുപ്പത്തോടെ,
തിരിയാത്ത ഭാഷയില്‍
ചിലച്ചുകൊണ്ടിരിക്കും

അത് നിന്നിടത്തുനിന്നുതന്നെ
ഒരു ദിവസം
കുഴഞ്ഞുവീണതാണത്രേ
ആരും തള്ളിയിട്ടതൊന്നുമല്ലല്ലോ,
അന്നെല്ലാവര്‍ക്കും ആശ്വാസമായി.

കുറച്ചുനേരം എല്ലാവരും
മിണ്ടാതിരുന്നു, കരയുന്നപോലെ.
പിറ്റേന്ന് മരത്തിന്റെ
പടവും പത്രത്തിലുണ്ടായിരുന്നു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി

മാക്കൂട്ടം ചുരം പാതയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപ്പെടുത്തി

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി