Poems

നിഴലുകളുടെ അലമാര

നിഴലിനെവ്യക്തമായിക്കാണാൻകൈ അനക്കാതെ പിടിച്ചു.

Author : ടി.പി. വിനോദ്

പണ്ടുവായിച്ച പുസ്തകം

ഒന്നുകൂടി കാണുവാൻ

അലമാര തുറന്നു പരതി

പുറത്തേക്കെടുക്കുമ്പോൾ

അതിന്റെ നിഴൽ

മറ്റു പുസ്തകങ്ങളിലേക്ക്

ചാഞ്ഞുവീഴുന്നൊരു

നിമിഷാർദ്ധമുണ്ടായി.

നിഴലിനെ

വ്യക്തമായിക്കാണാൻ

കൈ അനക്കാതെ പിടിച്ചു.

പിന്നെ,

മുന്നോട്ടും പിന്നോട്ടും

പലദിശകളിൽ കൈ നീക്കി

നിഴലിന്റെ സാധ്യതകളെണ്ണി.

അലമാരയിലെ പുസ്തകങ്ങളുടെ

താളുകൾക്കിടയിൽ

എത്രയെത്ര നിഴലുകൾ

ഉറങ്ങുന്നുവെന്നാലോചിച്ചു.

പുസ്തകങ്ങളുടെ അലമാര

എന്ന് വിളിക്കുന്നതിനേക്കാൾ

നിഴലുകളുടെ അലമാര

എന്ന് വിളിക്കുന്നതാണ്

ശരിയെന്ന് തോന്നിപ്പോയി.

വെളിച്ചത്തിന്

നിഴലുകളെ ശേഖരിക്കാനുള്ള

ഉപാധികൾ മാത്രമാണ്

നമ്മളും നമ്മുടെ യാഥാർത്ഥ്യങ്ങളുമെന്ന്

എനിക്കെന്റെ

ഓർമ്മകളേയും

ആഗ്രഹങ്ങളേയും

പഠിപ്പിക്കണം.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി