Poems

അന്‍വര്‍ അലി എഴുതിയ കവിത: കവികളോടായ്

Author : അന്‍വര്‍ അലി

സൈലന്റ് വാലിയിൽ പോകും വഴി

ഇലചോന്നു നിന്നൊരു പൂവമരം1

തലയാട്ടിച്ചോദിച്ചു കവികളോടായ്:

സുഗതകുമാരീടെ മക്കളല്ലേ?

നഗരത്തിൽ പാർട്ടിയിൽ വച്ചൊരിക്കൽ

കഥയുടെ പെരുമാളു കറിയാച്ചനും2

കളിയാക്കിച്ചോദിച്ചു കവികളോടായ്:

സുഗതകുമാരീടെ മക്കളല്ലേ?

ഒഴുകിപ്പോയ് കുന്തിപ്പുഴയിലൂടെ

ഒരു കൊല്ലം പലകൊല്ലം, മലവെള്ളമായ്

അലറുന്നു പൂവവും കാടും കറിയയും:

സുഗതകുമാരീടെ മക്കളല്ലേ?

അലറുന്നു ചെമ്പ്രയും ചൂരൽമലകളും

വയനാടും മലനാടിൻ സകലമുടികളും:

സുഗതകുമാരീടെ മക്കളല്ലേ?

ഇടനാടും തിരനാടും കഥനാടുമൊരുമിച്ച്:

സുഗതകുമാരീടെ മക്കളല്ലേ?

---

1. ഇല കുനുകുനെ ചുവന്ന ഒരു സുന്ദരമരം. സൈരന്ധ്രിയിലേക്കുള്ള വഴിക്കാടുകളിൽ ഇടയ്ക്കിടെ കാണാം.

2. പ്രിയ കഥാകാരൻ സക്കറിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം