Poems

ബിനോയ് പി.ജെ. എഴുതിയ കവിത 'വെയിൽ '

Author : ബിനോയ് പിജെ

ട്ടുച്ചവെയിലാണ്

സ്വന്തം കൈപ്പത്തി തണലാക്കിയാണ്

അയാളുടെ നടത്തം

ഉടലാകെ മുളപൊട്ടി ഒഴുകുന്ന ചാലുകൾ

ഉടുതുണിയെ നനയ്ക്കുന്നുണ്ട്

വെയിലിൽ എതിരേ വരുന്ന

പരിചയക്കാരന്റെ ചിരിയിൽ

ഒരു നിശ്വാസം കലർന്നിരിക്കുന്നു.

തല ശിഷ്ടമുള്ള ഉടലിനു

ചെറിയൊരു തണലേകിയിരുന്ന

കാലവും കടന്നുപോയിരിക്കുന്നു.

നിലത്ത് വീണു കുറുകിയ നിഴലിൽ

ശബ്ദമുണ്ടാക്കാതെ ഒരു ചങ്ങല

കാലുകളെ മുറുകെ പിടിച്ചിരിക്കുന്നു.

മറ്റൊരാളിന്റെ നെടുവീർപ്പുകൾ

ഉണങ്ങാനിട്ട പായയിൽ

കിളികൾ കൊത്തിപ്പെറുക്കുന്നു.

തറയിലെ ചൂട്

അവയെ പൊള്ളിക്കുന്നുണ്ടാവുമോ?

വഴിയും കാലവും തെറ്റി

കടന്നുവന്ന ഒരു മഴമേഘം

ഒരു നൊടി നിഴൽ വീഴ്ത്തി മറഞ്ഞുപോകുന്നു.

തിരിച്ചെത്തിയ വെയിലിൽ

ഊണുകഴിഞ്ഞിറങ്ങിയ കുട്ടികൾ

പന്തുതട്ടിക്കളിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 880 രൂപ കൂടി

ദുബൈ ഡ്യൂട്ടി ഫ്രീയില്‍ മലയാളിക്ക് ബംപര്‍; തേടിയെത്തിയത് ഒമ്പത് കോടിയുടെ ഭാഗ്യം!

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ പണിമുടക്ക്; മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

'5 ​ഗോൾ' അത് ബാഴ്സലോണയ്ക്ക് നിർബന്ധാ! ജയിച്ചു കയറി ആഴ്സണൽ, ലിവർപൂൾ