Poems

'സൈറണ്‍'- ഡോണ മയൂര എഴുതിയ കവിത

ചിരി.അട്ടഹാസം.ഓരിയിടല്‍.മുക്ര.മുരള്‍ച്ച.അമറല്‍.

ഡോണ മയൂര

1.
ചിരി.
അട്ടഹാസം.
ഓരിയിടല്‍.

മുക്ര.
മുരള്‍ച്ച.
അമറല്‍.

അലര്‍ച്ച.
രാത്രി.

രാത്രിയെന്ന മൃഗത്തെ
പകലിന്റെ
ഹെഡ്ലൈറ്റിലേക്ക്
ഓടിച്ചു കയറ്റാന്‍
മറ്റാരുണ്ട്.

ഉറക്കമൊഴിച്ചിരുന്ന്
നമ്മള്‍ തന്നെ
ചെയ്യേണ്ടതുണ്ട്!

കുതറല്‍.
അമറല്‍.
കുതറല്‍.

മുക്ത.
പകല്‍.

2.
മു... മു... മു...
റി... റി... റി...
മുറി...
മുറി...
വ്...

മുറിവുകളുടെ
ആഴവും വ്യാപ്തിയും
വാതോരാതെ
പെയ്യുന്ന വാക്കുകളില്‍നിന്നും
നാല് വശങ്ങളിലേക്കും
തെറിച്ച് ചിതറിപ്പോവാനുള്ള
അപേക്ഷകളെ വിട്ട്
പേടിച്ചോടുന്നതല്ല

മൂന്ന് വശങ്ങളില്‍നിന്നും
കൂടിച്ചേര്‍ന്നു
നാലാമത്തെ വശത്തേക്ക്
വഴുതിപ്പോകുന്ന
ജീവിതത്തെ
ആവേശത്തോടെ
പിന്തുടരുകയാണ്.

മുറിവാര്‍ക്കുന്ന
ഓരോ തുള്ളിയും
ആംബുലന്‍സിന്റെ
നെറ്റിയിലെ പൊട്ടുപോലെ
360 ഡിഗ്രിയില്‍
മുന്നറിയിപ്പിന്റെ കാഹളം മുഴക്കി
മടുത്തുണങ്ങി ചേര്‍ന്നതിന്റെ
തടിപ്പില്‍
മൂങ്ങക്കണ്ണുകള്‍ ടാറ്റുകള്‍
കണ്ണിറുക്കി കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം; ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

പൂരം വെടിക്കെട്ടിനിടെ കല്ലും മണ്ണും തെറിച്ചു, നാല് പേര്‍ക്ക് പരിക്ക്

വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം; വയനാട് ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സഹായം

'മകളെ കുടുക്കിയതാണ്, തിരിച്ചെത്തിക്കണം'; മധ്യപ്രദേശ് സര്‍ക്കാരിന് പരാതി നല്‍കി മൊണാലിസയുടെ പിതാവ്

SCROLL FOR NEXT