Poems

വേതാളപാത

Author : പി.എം. ഗോവിന്ദനുണ്ണി
നിങ്ങൾ ശവത്തെ ചുമക്കുന്നു
കാണുന്നവരോട് പറയുന്നു:
ഇതെന്റെ ശരീരം
വെയിൽ കറുങ്ങലിക്കുന്നു
കാറ്റ് ഊത്തു നിർത്തുന്നു
മറികടന്ന വനം പിന്നാലെ വരുന്നു
ശവം കഥ പറയുന്നു
നിങ്ങൾ മൂളുന്നു
അവസാനത്തെ മൗനത്തോടൊപ്പം ദിവസം പൊട്ടിത്തെറിക്കുന്നു
നിങ്ങൾ ശവമിറക്കി
ഇരുട്ടിൽ ശയിക്കുന്നു
തണുപ്പുവിടാത്ത ശരീരത്തെ
നിർവ്വികാരം തലോടുന്നു
ഉണർന്നു നിൽക്കുന്ന ആകാശത്തോട് പറയുന്നു
ഇതെന്റെ ശവം
സപ്തർഷികൾ
അരുന്ധതി
ധ്രുവൻ
എല്ലാവരും ചിരിക്കുന്നു
കണ്ണിറുക്കി അടച്ചു തുറന്ന്
ഉണ്ടാക്കിത്തീർത്ത പ്രഭാതത്തിലേക്ക്
നിങ്ങൾ ശവം ചുമക്കുന്നു
എത്രവർഷങ്ങളെ ഹോമിച്ചാലാണ്
നമുക്കൊരു ജീവിതം കിട്ടുക
നിങ്ങളും ശവവും ചോദിക്കുന്നു
പരസ്പരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം