Poems

'ജവഹര്‍ഘട്ടിലേക്ക്'- പ്രമോദ് പി. സെബാന്‍ എഴുതിയ കവിത

കോട്ടയിലേക്കുള്ള വഴികടലിലേക്കുള്ളതു തന്നെ

Author : പ്രമോദ് പി. സെബാന്‍

കോട്ടയിലേക്കുള്ള വഴി
കടലിലേക്കുള്ളതു തന്നെ

അരയാല്‍ചോട്ടില്‍
ബസ്സിറങ്ങി 
തിളയ്ക്കും വെയിലൊഴിഞ്ഞ് 
മുകളിലേക്ക്.
കരളു പിളര്‍ക്കും സൈറണ്‍,
വഴിയൊഴിഞ്ഞു കൊടുക്കുന്നു
മിടിക്കും 
പ്രാണനെ നിനച്ച്.

നിരത്തിലെന്തു നടക്കിലും
തിരിഞ്ഞൊരു നോട്ടമില്ലാതെ
നിശ്ശബ്ദം വായനയില്‍ 
1ആസാദ് ലൈബ്രറി.
വാരിക, പത്രങ്ങള്‍
വായിച്ചെറിഞ്ഞ
കടലാസു കൂമ്പാരങ്ങള്‍
എന്തൊരേകാന്തത!
മടുപ്പ്,
കണ്ണിലിരുള്‍മാലകള്‍
വീണുടയുന്നു
വിരക്തമാം തിര.

കടലിലേയ്ക്കില്ല ദൂരം,
വഴിതിരക്കിടേണ്ടിനി
വിറങ്ങലിച്ചു നില്‍ക്കുന്നു
മരക്കുരിശുകള്‍
മുന്നില്‍.

2'ജവഹര്‍ഘട്ടിലേക്ക്'
ദ്രവിച്ചൊരു മരപ്പലക,
കീഴില്‍
നനയുന്നു പൂഴി
ചോരപോലൊട്ടുന്നു.

നിറയെ പൂത്ത വാക
നിങ്ങള്‍ക്കിരിക്കാനിരിപ്പിടം
പുറം തിരിഞ്ഞെടുക്കാം
സെല്‍ഫി

പിന്നിലിരമ്പും കടല്‍.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്: 5 മന്ത്രിമാര്‍ക്ക് അനുമതി, പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നു കാറുകള്‍

എച്ച്ഡിഎഫ്‌സി ബാങ്കിനെ മറികടക്കുമോ?, ലിസ്റ്റിങ് ബുധനാഴ്ച, വിപണി മൂല്യത്തില്‍ ജിയോ മൂന്നാമതാകുമോ?

ലിഫ്റ്റ് നല്‍കിയതെന്ന മൊഴി കള്ളം; പിണറായിയുടെ ഔദ്യോഗിക വാഹനം സസ്‌പെന്‍ഷനിലുള്ള ഗണ്‍മാന്‍മാര്‍ ഉപയോഗിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

​മാനസിക പരിവർത്തനം സംഭവിക്കുന്ന തടവുകാരെ പുനരധിവസിപ്പിക്കണം: സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശം

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത, ഗൗരവമുള്ള കേസിൽ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ